സുകുമാര്‍ അഴീക്കോട് സാറിനു പ്രണാമം
Tuesday, January 24, 2012
Saturday, January 7, 2012
A visit to Shanghai, China
A visit to Shanghai - it was a dream come true! Though it was a business trip, I took a day off just to roam around in Shanghai city.
Shanghai is said to be the largest city by population in China nearly over 23 million.
23 ദശ ലക്ഷത്തോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മഹാ നഗരം. മനോഹരമായ വീഥികളും ചത്വരങ്ങളും! സുഖശീതളമായ കാലാവസ്ഥ! ഇടയ്ക്കിടെ ചന്നം പിന്നം പെയ്യുന്ന മഴ എന്നില്‍ ഉത്സാഹം കൂട്ടിയാതെ ഉള്ളൂ!
ഇടതു വശത്ത് ഒരു അമ്പലം. നേര്‍ത്ത ശബ്ദത്തില്‍ കീര്‍ത്തനങ്ങള്‍...എന്‍റെ കാതില്‍ ഇപ്പോഴും അലയടിക്കുന്നു
Zhouzhuang, one of the most famous water townships in China, situated in Kunshan City which is only 30 kilometers (18 miles) southeast of Suzhou. It is noted for its profound cultural background, the well preserved ancient residential houses, the elegant watery views and the strong local colored traditions and customs.
A flour mill (നമ്മുടെ ആട്ടുകല്ലിന്റെ മറ്റൊരു രൂപം)
Saturday, December 31, 2011
Sunday, August 22, 2010
Friday, June 18, 2010
'കല്ലാറി'ല്‍
ഒന്ന് ശ്രദ്ധിച്ചു വായിക്കൂ!
പതിനാറു വൃക്ഷങ്ങള്‍ ചേര്‍ന്നുല്‍പ്പാദിപ്പിക്കുന്ന ഓക്സിജന്‍ മതി, ഒരു മനുഷ്യന്‍റെ ആയുസ്സു മുഴുവന്‍ ശ്വസിക്കാന്‍ (മനുഷ്യന്‍ അറിയുന്നുണ്ടോ ഇത്?)
നിങ്ങള്‍ക്കറിയാമോ? ഇവയൊക്കെ ദ്രവിച്ചു മണ്ണാകാന്‍ വേണ്ട സമയം (ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ - മനുഷ്യാ നീയെന്തറിയുന്നു? ഇന്നിന്‍റെ സുഖത്തിനായി എല്ലാം മറക്കുന്നു നമ്മള്‍ - അല്ലെങ്കില്‍ മറന്നു എന്ന് ഭാവിക്കുന്നു)
'കല്ലാറി'ലെ ചിത്രശലഭങ്ങള്‍
കല്ലാര്‍ വനങ്ങളില്‍ കാണപ്പെടുന്ന പ്രധാനപ്പെട്ട ചിത്രശലഭങ്ങള്‍: വനദേവത, പുള്ളിവാലന്‍, സുവര്‍ണ്ണ ശലഭം, മരോട്ടി ശലഭം, ബുദ്ധമയൂരി, വെള്ളി വാലന്‍, നീലരാജന്‍, നീര്‍മാതള ശലഭം, ഗരുഡ ശലഭം (ചിലതിനെയൊക്കെ ഞങ്ങള്‍ കണ്ടു - അവിടെയാകെ പാറിപ്പറക്കുന്നു - ഏതൊക്കെയോ വര്‍ണ്ണ പുഷ്പങ്ങളില്‍ നിന്നും അറ്റ് പോയ ഇതളുകളെ പോലെ!)
ആറിനു നടുവിലെ പാറക്കെട്ട്! ഒന്നെത്തിപ്പെടെണം അവിടെ!
നല്ല വഴുക്കലും, കുത്തൊഴുക്കും! എന്നാലും എത്തി ഇവിടെ. ഇനി?
ആ പാറക്കെട്ടിന്റെ മാറില്‍ മലര്‍ന്നു കിടന്നു ക്യാമറ നേരെ മുകളിലേയ്ക്ക്...അനന്ത വിഹായസ്സിലെയ്ക്ക്...ചുറ്റും തെളിനീരും പച്ചപ്പും കളകളാരവവും...മേലെ നീലിമ..വര്‍ണ്ണനാതീതം ഈ അനുഭൂതി ...
ഈ സൌന്ദര്യം ആസ്വദിച്ചതിനു എന്തുണ്ട് എന്‍റെ കയ്യില്‍ തിരിച്ചേകാനായി? മണ്ണിന്‍റെ ഗന്ധവും, പൂക്കളുടെ സുഗന്ധവും, കുളിരലകള്‍ തലോടിയ അനുഭൂതിയും, കാടിന്റെ പച്ചപ്പും, ഒട്ടും ചോരാതെ നിങ്ങള്‍ക്കു പകര്‍ന്നു തരാനായി എങ്കില്‍ ...നിങ്ങളും ഇവിടം സന്ദര്‍ശിക്കും എങ്കില്‍...എങ്കില്‍ കല്ലാറിന് എന്തെങ്കിലും തിരിച്ചേകാനായി എന്ന ചാരിതാര്‍ത്ഥ്യം...
സുരേഷ്
Subscribe to:
Posts (Atom)