പൊന്മുടിയിലെയ്ക്കുള്ള യാത്രാമധ്യേ കല്ലാറില്‍ ഒരു സന്ദര്‍ശനം. പ്രകൃതി തൊട്ടനുഗ്രഹിച്ച കാനന ഭംഗി. ഏതൊരാളെയും ഉന്മേഷഭരിതനാക്കുന്ന - മനസ്സില്‍ കുളിര് കോരിയിടുന്ന - കാഴ്ചകള്‍. പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങള്‍ മുതിര്‍ന്നവരെയും കുട്ടികളെയും ഈ സ്ഥലം ലളിതമായി സൂചിപ്പിക്കുന്നു. വരൂ...ഭൂമി ദേവിയെ സംരക്ഷിക്കാമെന്ന ദൃഡ പ്രതിജ്ഞ എടുക്കാം.
ഒന്ന് ശ്രദ്ധിച്ചു വായിക്കൂ!
പതിനാറു വൃക്ഷങ്ങള്‍ ചേര്‍ന്നുല്‍പ്പാദിപ്പിക്കുന്ന ഓക്സിജന്‍ മതി, ഒരു മനുഷ്യന്‍റെ ആയുസ്സു മുഴുവന്‍ ശ്വസിക്കാന്‍ (മനുഷ്യന്‍ അറിയുന്നുണ്ടോ ഇത്?)
നിങ്ങള്‍ക്കറിയാമോ? ഇവയൊക്കെ ദ്രവിച്ചു മണ്ണാകാന്‍ വേണ്ട സമയം (ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ - മനുഷ്യാ നീയെന്തറിയുന്നു? ഇന്നിന്‍റെ സുഖത്തിനായി എല്ലാം മറക്കുന്നു നമ്മള്‍ - അല്ലെങ്കില്‍ മറന്നു എന്ന് ഭാവിക്കുന്നു)
'കല്ലാറി'ലെ ചിത്രശലഭങ്ങള്‍
കല്ലാര്‍ വനങ്ങളില്‍ കാണപ്പെടുന്ന പ്രധാനപ്പെട്ട ചിത്രശലഭങ്ങള്‍: വനദേവത, പുള്ളിവാലന്‍, സുവര്‍ണ്ണ ശലഭം, മരോട്ടി ശലഭം, ബുദ്ധമയൂരി, വെള്ളി വാലന്‍, നീലരാജന്‍, നീര്‍മാതള ശലഭം, ഗരുഡ ശലഭം (ചിലതിനെയൊക്കെ ഞങ്ങള്‍ കണ്ടു - അവിടെയാകെ പാറിപ്പറക്കുന്നു - ഏതൊക്കെയോ വര്‍ണ്ണ പുഷ്പങ്ങളില്‍ നിന്നും അറ്റ് പോയ ഇതളുകളെ പോലെ!)
ആറിനു നടുവിലെ പാറക്കെട്ട്! ഒന്നെത്തിപ്പെടെണം അവിടെ!
നല്ല വഴുക്കലും, കുത്തൊഴുക്കും! എന്നാലും എത്തി ഇവിടെ. ഇനി?
ആ പാറക്കെട്ടിന്റെ മാറില്‍ മലര്‍ന്നു കിടന്നു ക്യാമറ നേരെ മുകളിലേയ്ക്ക്...അനന്ത വിഹായസ്സിലെയ്ക്ക്...ചുറ്റും തെളിനീരും പച്ചപ്പും കളകളാരവവും...മേലെ നീലിമ..വര്‍ണ്ണനാതീതം ഈ അനുഭൂതി ...
ഈ സൌന്ദര്യം ആസ്വദിച്ചതിനു എന്തുണ്ട് എന്‍റെ കയ്യില്‍ തിരിച്ചേകാനായി? മണ്ണിന്‍റെ ഗന്ധവും, പൂക്കളുടെ സുഗന്ധവും, കുളിരലകള്‍ തലോടിയ അനുഭൂതിയും, കാടിന്റെ പച്ചപ്പും, ഒട്ടും ചോരാതെ നിങ്ങള്‍ക്കു പകര്‍ന്നു തരാനായി എങ്കില്‍ ...നിങ്ങളും ഇവിടം സന്ദര്‍ശിക്കും എങ്കില്‍...എങ്കില്‍ കല്ലാറിന് എന്തെങ്കിലും തിരിച്ചേകാനായി എന്ന ചാരിതാര്‍ത്ഥ്യം...
സുരേഷ്
Kallar - a gift by Mother Nature.
ReplyDeleteപൊന്മുടിയില്‍ നിന്നും എത്ര ദൂരം പോകണം സുരേഷേ ഈ മനോഹര തീരം കാണാന്‍. കല്ലാറ്‍ എന്നെങെനെ പേരു കിട്ടി. കുറച്ചും കൂടി വിശദ വിവരങ്ങള്‍ ഉണ്ടെങ്കില്‍ എന്നാഗ്രഹിച്ചു.
ReplyDeleteനല്ല ചിത്രങ്ങള്‍.
ഹോ....ഇതൊക്കെ അറിയുമ്പോള്‍...
പതിനാറു വൃക്ഷങ്ങള്‍ ചേര്‍ന്നുല്‍പ്പാദിപ്പിക്കുന്ന ഓക്സിജന്‍ മതി, ഒരു മനുഷ്യന്‍റെ ആയുസ്സു മുഴുവന്‍ ശ്വസിക്കാന്‍ (മനുഷ്യന്‍ അറിയുന്നുണ്ടോ ഇത്?)
പ്രകൃതീ മനോഹരീ...!!!
Venuji - thanks. I give below a small brief:
ReplyDeleteKallar is 45 km from Thiruvananthapuram, while the town of Ponmudi is a further 15 km away. The majestic Vamanapuram River flows through the town. Torrential rain can raise the level of the river and sweep away things that come in its way. Many varieties of birds and trees can be also be seen in and around Kallar. - (reference Wikipedia)
അതെ ഒരു സുന്ദരി തന്നെയാണ് കല്ലാറ് :)
ReplyDeleteഹംസ - വായനയ്ക്ക് നന്ദി.
ReplyDeleteഒന്നെത്തിപ്പെടാന്‍ പാടാണല്ലോ.എന്നാലും ഒരു കൈ നോക്കണം
ReplyDeleteനന്ദി ഇസ്മയില്‍ - തീര്‍ച്ചയായും ഒരു കൈ നോക്കുക തന്നെ വേണം. സന്ദര്‍ശിക്കണം.
ReplyDeleteചിത്രങ്ങള്‍ കൊതിപ്പിയ്ക്കുന്നു...
ReplyDeleteപ്രകൃതിയെ വല്ലാതെ ശല്യം ചെയ്തിട്ടില്ലെന്നു തോന്നുന്നു.............കഴിഞ്ഞാഴ്ച്ച നൈനിത്താളില്‍ പോയിരുന്നു........ കാറില്‍ നിന്നുമിറങ്ങാതെ തിരക്കില്‍ ഒരു ജാഥപോലെ മാല്‍റോഡിലൂടെ പ്രദക്ഷിണം വെച്ചുതിരിച്ചുപോന്നപ്പോള്‍ സങ്കടം തോന്നി............കാടൊക്കെ ചൂടില്‍ കരിഞ്ഞുപോയിരിക്കുന്നു.
ReplyDeleteഹാ...എന്താ ഭംഗി..!!
ReplyDeleteകുറച്ചു വിവരണങ്ങളും കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നി :-)
This comment has been removed by the author.
ReplyDeletegood
ReplyDelete