അങ്ങിനെ ഞങ്ങളുടെ ചെമ്പരത്തി കന്നി പൂവിട്ടു. 45 ഡിഗ്രിയ്ക്ക് മേല്‍ ചൂടില്‍ ബാല്‍ക്കണിയില്‍ ആയിരുന്നു ആദ്യത്തെ പൂ വിരിഞ്ഞത്. കഴിഞ്ഞ ദിവസം ദുബായിക്ക് കിഴക്ക് 130 കിലോ മീറ്റര്‍ അകല ഫുജൈറയില്‍ 50 ഡിഗ്രി ചൂടായിരുന്നുവത്രേ രേഖപ്പെടുത്തിയത്. മെയ് മാസത്തില്‍ ഇത്ര ചൂട് അസാധാരണമത്രെ.
ഈ പൂവില്‍ ഒന്ന് ക്ലിക്ക് ചെയ്തു വലുതാക്കി കണ്ടു നോക്കൂ. എത്ര ഭംഗിയായിട്ടാണതിന്ടെ ഇതളുകള്‍ ചേര്‍ന്നിരിക്കുന്നത് - ഒന്നിന് മുകളില്‍ ഒന്നായി! ഒരു ഇതള്‍ പോലും തൊട്ടു നില്‍ക്കുന്ന മറ്റു രണ്ടിതളുകള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചിട്ടില്ല. ഒരു വശം മാത്രമേ അവ മറ്റു ഇതളുകള്‍ക്ക് മേല്‍ നില്‍ക്കുന്നുള്ളൂ. മനുഷ്യനും ഇങ്ങനെ നല്ല അയല്‍ക്കാരായി ചേര്‍ന്ന് നിന്നിരുന്നെങ്കില്‍?
http://shaivyam.blogspot.com
ഈ പൂവിടല്‍ വലിയൊരു സംഭവമായിട്ടൊന്നുമല്ല, കേട്ടോ! ഈ കത്തുന്ന ചൂടില്‍ നട്ട് നനച്ച് വളര്‍ത്താന്‍ കുറച്ചധികം ശ്രമിക്കേണ്ടി വന്നു ഞങ്ങള്‍ക്ക്. ശ്രമത്തിന് ഫലം കണ്ട് പൂവിരിഞ്ഞപ്പോള്‍ ഒരു വല്ലാത്ത കൌതുകം. അത്ര മാത്രം.
ReplyDeleteഅങ്ങനെ ചെവിയില്‍ വയ്ക്കാന്‍ പൂവുമായി ..........:)
ReplyDeleteനല്ല ചിത്രം
ഹാ ഹാ....കൊള്ളാം. എന്‍റെ ചെവിയില്‍ ചെമ്പരത്തിപ്പൂ വെച്ച് കാണാന്‍ തിരക്കായി, അല്ലെ? :-) പോസ്റ്റിനു നന്ദി;ഇനിയും കാണണം:-)
ReplyDeleteഹി ഹി ..ചിലവുണ്ട് ട്ടോ
ReplyDelete