Saturday, June 13, 2009

വെറുതെ ചില മോഹങ്ങള്‍...

മനസ്സില്‍ കൊണ്ട് നടന്നിരുന്ന വിഗ്രഹത്തെ തച്ചുടയ്ക്കാന്‍ നീ പ്രേരിപ്പിച്ചു
പിന്നെ...?
നിന്‍റെ വിഗ്രഹം എന്നാലും എനിയ്ക്ക് പ്രതിഷ് ഠിക്കാന്‍ കഴിയില്ല

ബാണപ്പൂവുകള്‍ തിങ്ങി നിന്നിരുന്ന ആ അമ്പല മുറ്റവും, സന്ധ്യാ ദീപം തൊഴാന്‍ വന്നിരുന്ന പട്ടുപാവാടക്കാരികളും, ഓലപ്പന്തെറിഞ്ഞു കളിച്ച ആ സ്കൂള്‍ പറമ്പും സമ്മാനിച്ച മധുരനൊമ്പര സ്മൃതികള്‍...

പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'ഫൈവ് കോഴ്സ് ഡിന്നറു' കള്‍ പണ്ട് കഴിച്ച പഴഞ്ചോറും കൊണ്ടാട്ടം മുളകും ഉപ്പിലിട്ടതും തന്ന രുചിയേകിയില്ല

ഓടിട്ട ആ പഴയ തറവാടി ന്‍റെ ഉമ്മറത്തിരുന്നു കണ്ട മഴയായിരുന്നില്ല നീ എനിയ്ക്ക് ഇന്ന് പട്ടണത്തിലെ ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയിലിരുന്നു കാട്ടിത്തന്ന മഴ

പരല്‍ മീനുകളും തവളക്കുഞ്ഞുങ്ങളും പുളച്ചിരുന്ന കൈത്തോടിന്‍റെ ഓര്‍മ്മയുടെ ഏഴയലത്ത് വരില്ല ലോകത്തിലെ എല്ലാത്തരം മത്സ്യങ്ങളും ജലജീവികളും തടവനുഭവിക്കുന്ന ഈ 'അക്വോറിയം'

തിറയും പൂതവും ആടിത്തിമിര്‍ത്ത, പഞ്ചവാദ്യവും തായമ്പകയും കോരിച്ചൊരിഞ്ഞ, കുംഭഭരണിയുടെ ഉന്‍മാദം ഈ 'ഷോപ്പിംഗ്‌ ഫെസ്റ്റിവലു'കള്‍ എന്ന് തരും?

മനസ്സിന്‍റെ തിരശ്ശീലയില്‍ മിന്നി മറയുന്ന പഴയ ഓര്‍മ്മകള്‍ക്ക് പകരം എന്തെങ്കിലും ഒന്ന് തരൂ ഇനിയെന്‍റെ നാടെത്തുന്നത് വരെ എനിയ്ക്ക് താലോലിക്കാനായ്...!


(സുരേഷ്) 13.June.09 http://shaivyam.blogspot.com

5 comments:

  1. നാട്‌ ചേരും വരെ മനസ്സിന്‍റെ തിരശ്ശീലയില്‍ മിന്നി മറയുന്ന പഴയ ഓര്‍മ്മകള്‍ക്ക് പകരമായി ഒന്നും ഇല്ല..ആ ഓര്‍മ്മകള്‍ മാത്രമെയുള്ളു...

    ReplyDelete
  2. വീണേടം വിഷ്ണുലോകം.....ഇപ്പോള്‍ ഈ മാറി മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകള്‍ ഇഷ്ടമായിത്തുടങ്ങിയിരിക്കുന്നു.....ജീവിതത്തിന്റെ ഏകതാനതയില്‍‍ നിന്ന് ഒരു മോചനം.....

    ReplyDelete
  3. ആ മനോഹരമായ ഓര്‍മ്മകള്‍ക്ക് പകരം വയ്ക്കാന്‍ മറ്റെന്തിനാവും സുരേഷ്..?

    ഇഷ്ടായി

    ReplyDelete
  4. dear Suresh,
    hats off to you!
    nostalgically nostalgic indeed.
    warm regards,
    T P Joy

    ReplyDelete