Friday, February 12, 2010

പാഴ്ച്ചിന്തകള്‍ - 2


പാഴ്ച്ചിന്തകള്‍ - 2

പറഞ്ഞു നിര്‍ത്തിയിടത്തു നിന്ന് തുടങ്ങാനായി ഒരു സംഭവം കൂടി ഉണ്ടായി.

എന്‍റെ ഒരു കസിന്‍ സിസ്റ്റര്‍ കുറച്ചു ദിവസത്തെ അവധിക്കായി വന്നിരുന്നു. ഒരു കുഞ്ഞു വാവയുണ്ടവള്‍ക്ക്. ഒരു മിടുക്കി. രണ്ടോ മൂന്നോ കൊല്ലം മുന്‍പ് കണ്ടതാണ്. എനിക്ക് ഏറെ ഇഷ്ടമുള്ള എന്‍റെ കസിന്‍ സിസ്റ്റര്‍. അവളുടെ മോള്‍...കണ്ടിട്ട് കുറച്ചു കാലമായി. മൂത്തവരെ കാണാന്‍ വരുമെന്ന എന്‍റെ പ്രതീക്ഷ ചെറിയ നാമ്പെടുത്തു വളര്‍ന്നിരിന്നു. എനിക്ക് പോയി കാണാം. കാണണം. മനസ്സില്‍ ഉറച്ചിരുന്നു. അവള്‍ക്കു എന്‍റെ മക്കളെയും കാണാന്‍ ആഗ്രഹമുണ്ടാകില്ലെന്നില്ലല്ലോ! അതിനാല്‍ പ്രതീക്ഷിക്കാം.

പെട്ടെന്ന് അവള്‍ പോകയാണെന്ന വിവരം അറിഞ്ഞപ്പോള്‍ ഞാനാകെ വിഷമത്തിലായി. ഫോണ്‍ ചെയ്തു ഞാന്‍ പറഞ്ഞു, നിന്‍റെ മോളെയൊന്നു കാണണമെന്നുണ്ടായിരുന്നു; ഇപ്പോള്‍ വരാന്‍ ഒക്കുകയുമില്ല. എന്ത് ചെയ്യും. അതൊന്നും സാരമില്ലെന്നേ, എന്ന ഒരു മറുപടി. അപ്പോള്‍ ഞാന്‍ കാണാന്‍ കഴിയാത്തതിലുള്ള എന്‍റെ വിഷമം അവള്‍ക്കൊരു വിഷയമല്ല എന്നത് പോകട്ടെ, എന്‍റെ മക്കളെ അവള്‍ക്കു കാണാന്‍ കഴിഞ്ഞില്ല എന്ന വിഷമം ഒട്ടും സംസാരത്തില്‍ വന്നത് പോലുമില്ല. അവരെ കുറ്റം പറയാന്‍ കഴിയില്ല. സ്നേഹവും അതില്‍ നിന്നുടലെടുക്കുന്ന ബന്ധവും ഒട്ടും കാണാത്ത സമൂഹത്തിലെ കുട്ടികളാണവര്‍. കഴിയുമെങ്കില്‍ അച്ഛനമ്മമാര്‍ ഓര്‍മ്മിപ്പിച്ചു കൊടുത്താല്‍ ....

അവള്‍ ഇന്നും എനിക്ക് കുട്ടിയാണ്. ഒട്ടും പരിഭവമില്ല. മാമൂലുകള്‍ തെറ്റിക്കണം. ഞാന്‍ പോയിക്കണ്ടു ആ കുരുന്നിനെ! വേണം, എനിക്ക് എന്‍റെ പ്രിയപ്പെട്ടവരെ ഓരോരുത്തരെയും ഓര്‍ക്കണം, കാണണം. അവര്‍ക്ക് വേണ്ടെങ്കിലും എനിക്ക് ഏവരെയും വേണം. സമയവും സന്ദര്‍ഭവും നാം ഒരുക്കണം. അതിനായി വഴി കണ്ടെ ത്തെണം. ഈ ഒരു കൊച്ചു മനുഷ്യ ജന്മത്തില്‍ എന്തിനു വീറും വാശിയും?

(തുടരും)

സുരേഷ് (12.Feb.10)

http://shaivyam.blogspot.com

4 comments:

  1. എഴുതുമ്പോള്‍ മനസ്സ് പറഞ്ഞു: വേണ്ട, സത്യവും, വ്യഥയും ഒന്നും ആര്‍ക്കും ഇഷ്ടപ്പെടില്ല.
    സാരമില്ല, after all എന്‍റെ മനസ്സിലെ കാര്യങ്ങളല്ലേ എനിക്കെഴുതാന്‍ കഴിയൂ....!

    ReplyDelete
  2. shyvam njanum chinthikkarullathu veerum vashiyum onninum oru pariharamalla

    ReplyDelete
  3. ഈ ഒരു കൊച്ചു മനുഷ്യ ജന്മത്തില്‍ എന്തിനു വീറും വാശിയും?

    നന്നായിട്ടുണ്ട്

    ReplyDelete
  4. touching one!
    brgds/joy eac

    ReplyDelete