പിന്നെ തിരിച്ചു വന്ന തിരക്കില്‍ പെട്ട് വീണ്ടും ദിവസങ്ങള്‍ പഴയ പോലെ. ബ്ലോഗ് തുറക്കണം, മെയില്‍ എല്ലാം വായിക്കണം, എന്നിങ്ങനെ പറഞ്ഞു പറഞ്ഞു ഒരു 'വീക്ക് എന്‍ഡ്' (week-end) വന്നെത്തി. ആവേശത്തോടെ മെയില്‍ ഐ ഡി അടിക്കാന്‍ തുനിഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം; ഓര്‍മ്മ വരുന്നില്ല. ഒട്ടും ഓര്‍മ്മ വരുന്നില്ല. ഞാന്‍ പരവശനായി. ഇതെന്തു പറ്റി? മറ്റു മെയില്‍ അക്കൌണ്ടുകള്‍ ഒന്നൊന്നായി ഓര്‍ത്തു നോക്കി. ചിലത് ശരിയായി; എന്നാല്‍ പാസ് വേര്‍ഡ് ഓര്‍മ്മയില്ല. എനിക്ക് എന്നെ തന്നെ വിശ്വസിക്കാനാവുന്നില്ല. സ്വയം ഒന്ന് നുള്ളി നോക്കി. അതിശയം തന്നെ.
വീട്ടില്‍ എല്ലാവരും ഉറക്കം. ആഘോഷിക്കാന്‍ തിരഞ്ഞെടുത്ത വീക്ക് എന്‍ഡ് (week-end), വീക്ക് എന്‍ഡ് (WEAK-end) ആയി? ഇനി ബാങ്ക് എ ടി എം? പതിവായി പൈസയെടുക്കുന്ന ബാങ്കിന്‍റെ കാര്‍ഡ് എടുത്തു. തൊട്ട സ്ട്രീറ്റിലെ എ ടി എം മെഷിനില്‍ കാര്‍ഡ് ഇട്ടു. ഇല്ല ഓര്‍മ്മ വരുന്നില്ല. ഇനിയും പാസ് വേര്‍ഡ് തെറ്റിച്ചാല്‍ കാര്‍ഡ് മെഷീന്‍ പിടിച്ചു വയ്ക്കും എന്ന ഭീതി കാരണം ക്യാന്‍സല്‍ ചെയ്തു കാര്‍ഡ് എടുത്തു. ഉടനെതന്നെ വീട്ടില്‍ വിളിച്ചു പറയാം എന്ന് കരുതിയപ്പോള്‍ എന്‍റെ residence നമ്പര്‍ ഓര്‍മ്മ വരുന്നില്ല. എന്‍റെ മൊബൈല്‍ നമ്പര്‍ എനിക്ക് തന്നെ ഒരു സംശയം സൃഷ്ടിക്കുന്നു. 'ഉറങ്ങാത്ത നഗരത്തിന്‍റെ' മാറിലേയ്ക്ക് മെല്ലെ ഊര്‍ന്നിറങ്ങി. വീക്ക് എന്‍ഡ് ആയതിനാല്‍ ട്രാഫിക് നല്ലത് പോലെയുണ്ട്; പാതിരാത്രി ആയെങ്കിലും. ഞാന്‍ പരിഭ്രമത്തിലാണെന്ന് ശരീരം വിയര്‍ത്തു കുളിക്കുന്നതിലൂടെ അറിഞ്ഞു. ഡിസംബറിലെ തണുപ്പില്‍ ഇതൊരു അസാധാരണ സംഭവം തന്നെ. ഇനി നടന്നു വഴിതെറ്റി വീടറിയാതെ പോയാലോ എന്ന ഭീതിയാല്‍ വേഗം തിരിഞ്ഞു നടന്നു. കുഴപ്പമില്ലാതെ വീടെത്തി. ആരും ഉണര്‍ന്നില്ല; ഭാഗ്യം. നേരം വെളുക്കട്ടെ. എന്നിരുന്നാലും, ഞാന്‍ എന്‍റെ അടുത്ത കൂട്ടുകാരുടെ, ഓഫീസിലെ, ടെലിഫോണ്‍ നമ്പറുകള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. ഇല്ല, ഓര്‍മ്മ വരുന്നില്ല. എന്നാല്‍ എനിക്ക് നാളെ പങ്കെടുക്കേണ്ട മീറ്റിങ്ങ് ഹാള്‍, അതിന്റെ വെന്യു, ഫോറിന്‍ ഡലിഗഷന്‍ ടീം, എല്ലാം ഓര്‍മ്മ വരുന്നുണ്ട്.
നാട്ടിലെ ഊടുവഴികളും, അമ്പലങ്ങളും, കുളവും, തോടും, പാടവും, സ്കൂളിലേയ്ക്ക് പോകുന്ന വഴിയും, എല്ലാം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു: എല്ലാം കൃത്യം. എ ടി എം PIN, ഫോണ്‍ നമ്പരുകള്‍, പാസ് വേര്‍ഡ് സ്, പ്രധാനപ്പെട്ട മറ്റു നമ്പറുകള്‍ എന്നിവ കുറിച്ച് വെയ്ക്കെണ്ടാതായിരുന്നു. ഉണ്ട്, എവിടെയോ വെച്ചിട്ടുണ്ട്. ഓര്‍മ്മ വരുന്നില്ല. ഇനി ഉറങ്ങാം...നിദ്രാ ദേവി അനുഗ്രഹിക്കട്ടെ.
ഉറക്കമുണര്‍ന്നത് ഭീതിയോടെയാണ്. എല്ലാം ഒന്നോര്‍ത്തു നോക്കി. ഇതാ വരുന്നു...എല്ലാം പഴയ പോലെ...ബ്ലോഗ് തുറന്നു...
സുഹൃത്തുക്കളെ, അത്യാവശ്യം വേണ്ട കാര്യങ്ങള്‍ വീട്ടില്‍ ഒരാളേക്കൂടി അറിയിച്ച് ഭദ്രമായി സൂക്ഷിച്ചു വയ്ക്കുക. തലച്ചോര്‍ എന്നാണു പെട്ടെന്ന് പണിമുടക്കുന്നതെന്നറിയില്ല!
അനുഭവം ഗുരു!
ReplyDeleteഒരിക്കലെങ്കിലും ഇങ്ങിനെ എന്തെങ്കിലും മറന്ന് പരിഭ്രമിക്കാത്ത ഒരാളുണ്ടാവില്ല.:)
ReplyDeletesathyam.....enikkum sambhavichittundu ingane....naavinthumbathundenkilum parayaan pattathe varika.athyaavasyam venda numbers marakkuka. praactickal exams nu laab il kayarumbol prgrms cheyyaan pattathaavuka.office il vannaal enthu cheyyanamennariyaathe chila divasangalil paribhramikkuka...eeswaraa pediyaavunnu..........
ReplyDeleteDear Prayan, സത്യം, ഞാന്‍ പേടിച്ചു പോയി. ഇപ്പോള്‍ എന്താ ചെയ്തതെന്നറിയാമോ? എല്ലാ ഇ-മെയില്‍ പാസ് വേര്‍ഡ്, എ ടി എം പിന്‍, അത്യാവശ്യം വേണ്ട നമ്പരുകള്‍, എല്ലാം എഴുതി സൂക്ഷിച്ചു വെച്ചു. ഇന്റര്‍നെറ്റ് യുഗത്തില്‍ നാം ഓരോരുത്തരും കമ്പ്യൂട്ടറിന് കടപ്പെട്ടിരിക്കുന്നു. ഒരു പാസ് വേര്‍ഡ് കിട്ടാതെ ആയാല്‍ പരിഭ്രമിക്കുന്നതിന്റെ അളവ് ഞാനറിഞ്ഞു. താങ്കളുടെ അഭിപ്രായത്തിന് നന്ദി.
ReplyDeleteHello Susha, അഭിപ്രായം കണ്ടു. നാം ഓര്‍ത്തു വെയ്ക്കേണ്ട അത്യാവശ്യം കാര്യങ്ങള്‍ സൂക്ഷിച്ചു വെയ്ക്കുക. എന്‍റെ ഒരു സുഹൃത്ത് ഒരു പ്രോഗ്രാം പറഞ്ഞു തന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ സൂക്ഷിച്ചു വെയ്ക്കാന്‍. That time I didnt take it serious. Let me go back to that mail. If I am able to get it, I shall forward to you also. regards
ReplyDeleteGuru, It is very nice and sometimes it will happen in human life. But you are great to tell this truthful things to the people.
ReplyDeleteഅത്യാവശ്യം വേണ്ട കാര്യങ്ങള്‍ വീട്ടില്‍ ഒരാളേക്കൂടി അറിയിച്ച് ഭദ്രമായി എഴൂതി സൂക്ഷിച്ചു വയ്ക്കുക.
ReplyDeleteപാസ്സ് വേര്‍ഡ് മറന്നു പോകുക.
ReplyDeleteസുപരിചിതമായ വഴികള്‍ കുറച്ചുകാലത്തിനു ശേഷം മറന്നു പോകുക.
പരിചിതരായിരുന്നവരെ കുറെ കാലം കൂടി കാണുമ്പോള്‍ മുഖമോര്‍ത്തെടുക്കാന്‍ പാടു പെടുക.
ഇതൊക്കെ സംഭവിക്കുന്നു.
പലപ്പോഴും ഒരു ഭയം ഉള്ളില്‍ ഓടി ഒളിക്കുന്നു. അള്‍സിമേഴ്സിന്‍റെ ലക്ഷണങ്ങള്‍......
ഒരു പ്രതിവിധിയേ ഒള്ളു. “ഓര്‍ക്കുക വല്ലപ്പോഴും.” നാം ജീവിച്ചിരിക്കുന്നു എന്ന്.
എത്ര നാള്‍ അല്ലേ.? അത്രയും നാള്‍.
രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്നേ രാവിലെ മുതല്‍ ചെയത കര്‍മ്മങ്ങളുടെ ഒരു ഫ്ളാഷ് ബാക്ക് എടുക്കുന്നത് ഇതിനു മാത്രമല്ല പലതിനും നല്ലതാണെന്ന് എവിടെയോ വായിച്ചിരുന്നു.
ചില പാസ്സ് വേഡുകള്‍ ആര്‍ക്കും ഷെയറ് ചെയ്യാനൊക്കാതെയുള്ളത്, എല്ലാ ജീവിതങ്ങളിലും ഉണ്ട്. അത് കാത്ത് സൂക്ഷിക്കാന്‍ അതിനെ എന്നും ഒരു പ്രാവശ്യമെങ്കിലും ഓര്‍ക്കുക എന്ന പ്രതിവിധിയേ ഉള്ളു.
ജീവിതത്തിലേയും പാസ്സ് വേര്‍ഡുകള്‍ വല്ലാത്ത കൊനഷ്ട്റു തന്നെ.:)
കാര്യം ശരി തന്നെ. പിന്നെ, മനസ്സു പരിഭ്രമിച്ചിരിയ്ക്കുന്ന സമയത്ത് പിന്നെയും പിന്നെയും ശ്രമിച്ചാല്‍ കൂടുതല്‍ കുഴപ്പമാകുകയേയുള്ളൂ... ഒന്നു റിലാക്സ് ആയിട്ട് വീണ്ടും ശ്രമിയ്ക്കുന്നതാണ് ബുദ്ധി.
ReplyDeleteഈജിപ്ത് യാത്രാ ചിത്രങ്ങള്‍ കൂടുതല്‍ പങ്കു വയ്ക്കാമായിരുന്നു...
:)
അഭിപ്രായത്തിന് നന്ദി, സക്കാഫ്. :-)
ReplyDeleteവേണു, താങ്കളുടെ അഭിപ്രായങ്ങള്‍ ഞാന്‍ ഏറെ നെഞ്ചോട് ചേര്‍ത്ത് വെയ്ക്കുന്നു.
ReplyDeleteശ്രീ, നന്ദി. ശരിയാണ്, കൂടുതല്‍ ചിത്രങ്ങള്‍ ഇടണമെന്നുണ്ട്. നോക്കട്ടെ. അഭിപ്രായത്തിന് അകമഴിഞ്ഞ നന്ദി. :-)
ReplyDelete