Friday, April 24, 2009

ഒരു കണ്ണില്ലാതെയാകുമ്പോള്‍!

ഓഫീസിലേക്ക് നടക്കുകയാണ്. വീടിന്‍റെ അടുത്ത് തന്നെ ഓഫീസായതിന്‍റെ 'advantage' സുഹൃത്തുക്കള്‍ പലരും പറഞ്ഞു. വണ്ടിയെടുക്കേണ്ട, പാര്‍കിംഗ് പ്രോബ്ലം ഇല്ല. 

എട്ടു മണിയായെങ്കിലും മഞ്ഞു നല്ലവണ്ണം ഉണ്ട്. ഒരു പത്തു മീറ്റര്‍ മുന്നിലേയ്ക്ക് കാഴ്ചയില്ല. പെട്ടെന്നാണ്‌ വയസ്സനായ ഒരു അറബി മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌. മുന്നില്‍ കൂടി കടന്നു പോകുന്ന പതിവ് പരിചയക്കാരില്‍ നിന്നും ഒരു വ്യത്യാസം. ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അദ്ദേഹം വളരെ പാടുപെട്ടാണ് നടക്കുന്നതെന്ന് മനസ്സിലായി. ഒരു കണ്ണിനു കാഴ്ചയില്ല. ഞാന്‍ വെറുതെ ഒരു പരീക്ഷണമെന്ന പോലെ ഒരു കണ്ണടച്ച് നടക്കാന്‍ തുടങ്ങി. സുഹൃത്തുക്കളെ, സത്യം, അപ്പോഴാണറിയുന്നത് നമ്മുടെ ബുദ്ധിമുട്ട്. ഒരു വശം നാം ഒന്നും കാണുന്നില്ല. 

പ്രൌഡിയോടെ നടന്നു പോകുന്ന ഓരോ പ്രഭാതത്തിലും ഞാന്‍ ആ വയസ്സന്‍ അറബിയെ ഓര്‍ത്തു. ഒരു കണ്ണില്ലാതെയായാല്‍ അനുഭവിക്കുന്ന കഷ്ടപാടുകള്‍ അറിഞ്ഞു. ഞാന്‍ പ്രത്യേകിച്ച് ഒരു അറിയാത്ത വിഷയമല്ല അവതരിപ്പിച്ചത്. പക്ഷെ ഒരായിരം തവണ പറഞ്ഞു കേള്‍ക്കുന്നതിനേക്കാള്‍ ഒരു വട്ടം അനുഭവിച്ചറിയുന്നതിന്റെ വ്യത്യാസം അറിഞ്ഞു. 

ഓരോ അവയവത്തിന്‍റെയും പ്രാധാന്യം നാം അതില്ലാതെ ആവുമ്പോഴാണ് അറിയുന്നത്, അല്ലെ?


(സുരേഷ്) 24.04.09 http://shaivyam.blogspot.com

1 comment:

  1. സത്യം, അനുഭവിച്ചറിഞ്ഞതാണ്!

    ReplyDelete