WISH YOU A VERY HAPPY NEW YEAR
Thursday, December 31, 2009
Thursday, December 3, 2009
The 38th UAE National Day - 2nd Dec 2009
We decided to spend this special day by visiting Fujairah, in the the Eastern Coast of the UAE.Fujairah is one of the seven emirates (states) that make up the United Arab Emirates.
We set off from Dubai via Sharjah. On the Sharjah/Fujairah highway a slight deviation towards your right stands the Sharjah Culture Capital Monument 1998 (pictured below)
After visiting above monument, it was thought to pay a visit to the surrounding village. Further taking deviation from the main highway, and entering into one of the villages, we were suddenly caught by surprise to see camels roaming around on our way (see picture below).
Further ahead we saw a small heap of rocks surrounded by small trees. A local Arab waved and greeted us in Arabic language.
It takes nearly 1hour 30 minutes to cover the distance of approx 130 kms from Dubai to Fujairah. Approaching Fujairah, I made a telephone call to RK, my friend, staying in Fujairah. He was very pleased to hear from me. He greeted us in Fujairah town and took us to the Fujairah Fort in downtown area. His friend Venny took the initiative to show the way to this historical place. Below you would see few pictures captured in the Fort area.
A well inside the Fort complex (below)
A side view of the Fujairah Fort (below)
A distant view of the Fujairah town from the Fort area (below)
The majestic Fujairah Fort. It is said to be built around 1670. It is a mud brick structure, considered to be the oldest fort in the UAE.
The Fort is being renovated and restored to its former glory.
You have to enter through the remains of an old village as you can see a lot of small huts and houses in damaged form. Therefore, surely there was a village existed.

The black mountains surrounding Fujairah (below).
Finally, the return trip to Dubai...a memorable day to commemorate the UAE National Day!
Tuesday, November 24, 2009
A Pilgrimage: Murudeshwara, Karnataka (India)
Murudeshwara is a small town approx 16 kms away from Bhatkal in Uttara Kannada. "Murudeshwara" is another name of God Shiva. The statue of Shiva here (picture below) is said to be the world's tallest Shiva statue. The huge 37 mtr statue dominates the landscape. The Shiva temple presents a picturesque view with the sea to the west, the lofty hills to the east and the coconut groves nearby. There is a huge Gopura as well. On the entrance to the Gopura stand two life-size elephants.
Please view pictures taken during this blogger's visit to this wonderful place.
(Please click on the pictures)

Tuesday, September 29, 2009
Wednesday, September 2, 2009
Thursday, August 27, 2009
കൊച്ചു വാരിയര്‍
1994-ല്‍ ദുബായില്‍ സാമാന്യം തരക്കേടില്ലാത്ത ഒരു ടു ബെഡ് റൂം അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന കാലം. ഞാനും, എന്നെക്കാള്‍ പത്തു വയസ്സ് മൂപ്പുള്ള രാമന്‍ മാഷും ഒരു മുറിയില്‍. മറ്റേ മുറിയില്‍ വാരിയര്‍ മാഷ് ഒറ്റയ്ക്കും.
വാരിയര്‍ ഞങ്ങളുടെ കൂടെ മെസ്സിലൊന്നും കൂടില്ല. എല്ലാം ഒറ്റയ്ക്കാണ്, എന്നാല്‍ സൌഹൃദത്തിനു ഒരു കുറവുമില്ല. രാമന്‍ മാഷേക്കള്‍ മൂത്തതായതിനാല്‍, പയ്യനായ ഞാന്‍ കൂടുതല്‍ ബഹുമാനവും വാരിയര്‍ക്കു കൊടുത്തിരുന്നു. തമാശകളും, കളിചിരിയും - week endല്‍ മറ്റു ബഹളങ്ങള്‍ക്കൊന്നും - ഒരതിര്‍ത്തി വിട്ടു വാരിയര്‍ ഞങ്ങളുടെ കൂടെ കൂടില്ല.
ഒരു ദിവസം പതിവിനു വിപരീതമായി എന്നോട് കുശലം പറഞ്ഞതിന് ശേഷം, "നാളെ എന്‍റെ അനിയന്‍ വരുന്നുണ്ട് നാട്ടില്‍ നിന്നും. വിസിറ്റ് വിസയിലാണ്. എവിടെയെങ്കിലും ഓപ്പണിംഗ് ഉണ്ടെങ്കില്‍ അറിയിക്കണം."
കൊച്ചു വാരിയര്‍ വന്നു. വലിയ വാരിയരും, കൊച്ചു വാരിയരും - അവര്‍ തമ്മില്‍ 14 വയസ്സിന്റെ വ്യത്യാസം ഉണ്ട്. അതിനാല്‍ തന്നെ സ്വതവേ ഗൌരവ സ്വഭാവക്കാരനായ വലിയ വാരിയരോട് ഭയങ്കര ബഹുമാനവും ഒരു ചെറിയ ഭയവും കാണിച്ചിരുന്നു കൊച്ചു. അതെ - അങ്ങനെ ഞങ്ങള്‍ കൊച്ചു-എന്നൊരു പേരും കൊടുത്തു.
കൊച്ചു എന്ത് തമാശയ്ക്കും കൂടും - വൈകുന്നേരം വാരിയര്‍ ജോലി കഴിഞ്ഞു വന്നു വീട്ടിലെത്തിയാല്‍, കൊച്ചു ഞങ്ങളെയൊന്നും കണ്ട പരിചയം ഭാവിക്കില്ല. പിന്നീട് അത്തരം പെരുമാറ്റം ഞങ്ങള്‍ക്ക് പരിചയവുമായി.
വാരിയരുടെ സിഗരറ്റ് പാക്കില്‍ നിന്നും ഒരെണ്ണം 'ഇസ്ക്കുക', വീക്ക് എന്‍ഡില്‍ ഒരു പെഗ് കഴിക്കുക, എന്നതൊക്കെ ഒളിഞ്ഞും പാത്തും തുടര്‍ന്നു. വലിയ വാരിയര്‍ കൊച്ചുവിനെ ഞങ്ങളെ ഏല്‍പ്പിച്ച് വെക്കേഷന് പോയ കാലമായിരുന്നു കൊച്ചുവിന്‍റെ സുവര്‍ണ്ണ കാലം.
ഒരു week endല്‍ കൊച്ചു മനസ്സ് തുറന്നു. വലിയ വാരിയരില്‍ നിന്ന് ഞങ്ങള്‍ അവരുടെ കുടുംബ പശ്ചാത്തലത്തിനെപ്പറ്റി ഒന്നും ഇത് വരെ അറിഞ്ഞിട്ടില്ല.
നാട്ടില്‍ പ്രശസ്തനായ ഒരു ജോത്സ്യനാണ് ഈ വാരിയര്‍മാരുടെ അമ്മാവന്‍ വാരിയര്‍. കെങ്കേമന്‍. രാവിലെ മുതല്‍ വൈകും വരെ നിറയെ ജനങ്ങള്‍. പണം, പ്രശസ്തി - എല്ലാം വേണ്ടുവോളം. നാട്ടില്‍ നില്‍ക്കുന്ന കുടുംബത്തിലെ ഒരേയൊരു കണ്ണി കൊച്ചുവായിരുന്നു. അത് കൊണ്ട് തന്നെ കൊച്ചുവിനു, സ്കൂള്‍ പഠനത്തിന് ശേഷം ഒരു വഴിയാവട്ടെ, തനിക്കൊരു പ്രശസ്തനായ പിന്‍ഗാമി ഉണ്ടാവട്ടെ എന്ന് കരുതി അമ്മാവന്‍ വാരിയര്‍ കൂടെ ഇരുത്തി പഠിപ്പിക്കാന്‍ തുടങ്ങി. പഠനം എവിടെയുമെത്താതെ കൊച്ചു, ദുബായില്‍ എത്തി. കൊച്ചുവിനെസ്സംബന്ധിച്ചിടത്തോളം അതൊക്കെ ഒരു പഴയ ഏര്‍പ്പാടാണ്.
ഒരു week endല്‍ ഒത്തു കൂടിയ ഞങ്ങള്‍ - സുഹൃത്തുക്കള്‍ - ഒന്നടങ്കം പറഞ്ഞു. ഇന്നത്തെ കാലത്ത് ഉപജീവനത്തിനായി നാട്ടില്‍ ഇതിലും നല്ല ഒരു തൊഴിലുണ്ടോ? വെറുതെ ഇവിടെ വന്നു കഷ്ടപ്പെടുന്നതെന്തിനു? കൊച്ചു അതൊന്നും ചെവിക്കൊണ്ടില്ല. നിങ്ങള്‍ പറ്റുമെങ്കില്‍ ഒരു ജോലി സംഘടിപ്പിച്ചു തരൂ എന്നായി.
ഞങ്ങള്‍ എല്ലാവരും ഉത്സാഹിച്ചു. കൊച്ചുവിനു ജോലിയും കിട്ടി. വെറും പത്താം ക്ലാസ്സുകാരന് കിട്ടാവുന്നതില്‍ വെച്ചേറ്റവും നല്ല ഒരു ജോലിയൊന്നുമല്ലായിരുന്നു. അതിരാവിലെ നാല് മണിക്ക് എണീറ്റ് പോകണം എല്ലാ ദിവസവും. പണി സ്ഥലത്തെ പൊടിയും, അതിരാവിലത്തെ യാത്രയും, മറ്റും ആ സാധുവിന് തീരെ പറ്റാതായി.
ശമ്പളം വളരെ കുറവ്. കഷ്ടപ്പാടോ അതി കഠിനം. അലര്‍ജി കാരണം തുമ്മലും ചീറ്റലും ആണ് എന്നും. എന്തായാലും എത്തിപ്പെട്ടില്ലേ, നോക്കാം എന്നായിരുന്നു കൊച്ചുവി ന്‍റെ നിലപാട്.
ഒരു ദിവസം ഫോണില്‍ ഒരല്‍പം കടുപ്പിച്ചു ആരോടോ വര്‍ത്തമാനം പറയുന്ന കൊച്ചു വല്ലാതെ വിഷണ്ണനായി കാണപ്പെട്ടു. ആരും ഇല്ലാത്ത സമയത്ത് എന്നോട് പറഞ്ഞു. നാട്ടിലടുത്തുള്ള ഒരു സ്ത്രീ, ഇവിടെ ഒരു നേഴ്സായി ജോലി നോക്കുന്നു. അമ്മാവന്‍ വാരിയരുടെ പ്രശസ്തി അറിയുന്ന അവര്‍ കൊച്ചുവിനെ ഒരു പ്രശ്ന പരിഹാരത്തിനായി വിളിക്കയാണ്. കാര്യം ഒന്ന് വിസ്തരിക്കാനായി അവര്‍ കൊച്ചുവിനെ അവരുടെ വീട്ടിലേയ്ക്ക് ക്ഷണിക്കയാണ്. കൊച്ചുവിനു പോകാന്‍ മടിയായിട്ടൊന്നുമല്ല, പക്ഷെ ഏട്ടന്‍ വാരിയര്‍ അറിഞ്ഞാല്‍ സംഗതി പൊല്ലാപ്പാകും.
പ്രതീക്ഷിച്ച പോലെ തന്നെ സംഭവിക്കുകയും ചെയ്തു - ഒരു ദിവസം കൊച്ചുവിനെ വിളിച്ച ഫോണ്‍ വലിയ വാരിയരുടെ കയ്യിലാണ് കിട്ടിയത്. എന്തിനാണ് നിന്നെ ഒരു സ്ത്രീ വിളിക്കുന്നതെന്നും, എന്താണ് സംഭവമെന്നൊക്കെ ചോദിച്ചു അന്ന് ഞങ്ങളുടെ റൂമില്‍ വലിയ വാരിയര്‍ പരസ്യമായി തന്നെ കൊച്ചുവിനോട് ചൂടായി. ഞങ്ങളെ ചൂണ്ടി കൊച്ചുവിനോട് പറയുകയും ചെയ്തു. ഇവരൊക്കെ മാനം മര്യാദയായി താമസിക്കുന്നവരാണ്, നീ വേണ്ടാത്തതൊന്നും ക്ഷണിച്ചു വരുത്തേണ്ട എന്ന്.
ആ സ്ത്രീ വീണ്ടും വിളിച്ചു. കൊച്ചു പരിഭ്രമിച്ചു. എന്തായാലും കാര്യം അന്വേഷിക്കാന്‍ ഞാന്‍ പറഞ്ഞു. അപ്പോള്‍ സംഭവം ഇതാണ് - ആ നേഴ്സി ന്‍റെ ഭര്‍ത്താവ് കഴിഞ്ഞ ഒരു മാസമായി വീടുവിട്ടു പോയിരിക്കുന്നു. വേറെ എവിടെയോ എന്തോ ബന്ധമുള്ളത് പോലെ തോന്നുന്നു. കൊച്ചു വാരിയര്‍ എന്തെങ്കിലും ഒന്ന് ജപിച്ചു തരികയോ മറ്റോ ചെയ്തു ഒരു നിവൃത്തി ഉണ്ടാക്കി തരണം. ഒടുവില്‍ കൊച്ചു പുറപ്പെട്ടു വലിയ വാരിയര്‍ അറിയാതെ.
വലിയ വാരിയര്‍ ജോലിക്ക് പോകുന്നതിനു മുന്‍പ് ഒരു കെട്ട് ചന്ദനത്തിരി കത്തിക്കും - ഇഷ്ട ദൈവങ്ങള്‍ക്ക് മുന്‍പില്‍. കൊച്ചു, അതില്‍ നിന്നും ഒരു പിടി ചാരം വാരി, ന്യൂസ് പേപ്പറില്‍ പൊതിഞ്ഞു യാത്രയായി. വൈകുന്നേരം, കൃത്യ സമയത്ത് തിരിച്ചെത്തുകയും ചെയ്തു.
നൂറു ദിര്‍ഹമിന്‍റെ രണ്ടു നോട്ടുകള്‍ കാണിച്ചു അതീവ സന്തോഷത്തോടെ കാര്യങ്ങള്‍ പറഞ്ഞു. അവിടെ ചെന്ന് 'ഭസ്മം' ജപിച്ചൂതി, ഭര്‍ത്താവിനെ മനസ്സില്‍ നല്ല വണ്ണം ധ്യാനിക്കാന്‍ പറഞ്ഞു ആ സ്ത്രീയുടെ കയ്യില്‍ കൊടുത്തു. ദക്ഷിണയായി ഇരുനൂറു ദിര്‍ഹവും കിട്ടി.
പല പ്രശസ്ത ജോത്സ്യര്‍ക്കും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ സ്ഥിരം മുറിയുണ്ട്. അവര്‍ അവിടെ വരുന്ന ദിവസങ്ങള്‍ പത്രങ്ങളില്‍ അറിയിക്കും. നല്ല ബുക്കിംഗ് ആണ്. ഞാന്‍ കൊച്ചുവിനോട് കാര്യങ്ങള്‍ പറഞ്ഞു. അതൊന്നും നമുക്ക് പറ്റില്ല എന്നായിരുന്നു കൊച്ചുവിന്‍റെ മറുപടി. അടുത്ത ആഴ്ച വിസ മാറാന്‍ പോകണം. നാട്ടില്‍ പോയാല്‍ തിരിച്ചു വരാന്‍ തോന്നില്ല.
പോകുന്നയന്നു വൈകീട്ട് ആ സ്ത്രീയുടെ കാള്‍ വന്നു - ഭസ്മം ജപിച്ചൂതി കൊടുത്തതിന്‍റെ മൂന്നാം ദിവസം ഭര്‍ത്താവ് തിരിച്ചു വന്നു. വാര്യര്യുടെ സിദ്ധി അപാരം തന്നെ. അവര്‍ പല സുഹൃത്തുക്കളോടും കൊച്ചു വാരിയരെപ്പറ്റി പറഞ്ഞിട്ടുണ്ട്. പലര്‍ക്കും പല വിധം ആവലാതികള്‍ ഉണ്ട്. തീര്‍ത്തു കൊടുക്കണം.
കൊച്ചു എയര്‍പോര്‍ട്ടില്‍ വെച്ച് എന്നോട് പറഞ്ഞു - ഞാന്‍ വരുന്നില്ല. എനിക്കിത്ര ശക്തിയുണ്ടെന്ന് ഞാനറിഞ്ഞില്ല - അയാള്‍ ത്രില്ലടിച്ചു നില്‍ക്കുകയായിരുന്നു.
പറഞ്ഞ പോലെ കൊച്ചു വന്നില്ല...
******************
വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ഞാന്‍ കണ്ടു - തടിച്ചു കുട്ടപ്പനായി, കട്ടി സ്വര്‍ണ്ണ ചങ്ങലയും, കൈ ചെയ്നും, കസവ് മുണ്ടും പുതച്ചു, ഒരു നീണ്ട നിര ജനങ്ങള്‍ക്ക് ആശ്വാസത്തിന്‍റെ തണലായി നില്‍ക്കുന്ന കൊച്ചുവിനെ! സ്വന്തം കഴിവില്‍ വിശ്വസിച്ചു ജീവിതം കെട്ടിപ്പടുത്ത ആ മനുഷ്യനോടു എനിക്ക് വല്ലാത്ത ബഹുമാനം തോന്നി - ഒപ്പം ആ ഒരു പിടി ചന്ദനത്തിരി ചാരത്തിനോടും!
സുരേഷ് (27.Aug.09) http://shaivyam.blogspot.com
Thursday, June 25, 2009
പൊട്ടന്‍ വേലപ്പുവും ഭ്രാന്തത്തി കാളിയും
പൊട്ടന്‍ വേലപ്പു ശനിയാഴ്ചകള്‍ തോറുമാണ് ഞങ്ങളുടെ നാട്ടില്‍ വരിക. തോളില്‍ ഒരു വലിയ പൊക്കണം - അത് അരയ്ക്കു താഴെ വരെ നീണ്ടു കിടക്കും. മിക്കവാറും ഒരു നീല മുണ്ടായിരിക്കും ഉടുത്തിരിക്കുക - ശബരി മലയ്ക്ക് പോയി വന്നവര്‍ ദാനം ചെയ്തതായിരിക്കും. കുറുമ്പ് വിളിച്ചോതുന്ന കണ്ണുകള്‍. കീഴ്ത്താടി ഒട്ടുമില്ല, അതിനാല്‍ വായ ഏറെ താഴത്താണെന്ന് തോന്നും. കട്ട പിടിച്ചു കിടക്കുന്ന മുടി. നര വീണ താടി. "വേലപ്പൂന് കയിക്കാനെണ്ടെങ്ങിലും" (വേലപ്പൂന് കഴിക്കാനെന്തെങ്കിലും) - ഏതെങ്കിലും വീടിന്‍റെ പടി കയറുന്നതോടെ ഉറക്കെ വിളിച്ചോതും. കാലത്താണെങ്കില്‍ ചായയും പലഹാരവും; ഉച്ചയ്ക്ക് ഊണ്. പൈസയൊന്നും വേണ്ട.
കുട്ടികള്‍ക്ക് ചെറിയ കല്ലെടുത്തെറിഞ്ഞു പരിഹസിക്കാനും, വലിയവര്‍ക്ക് വില കുറഞ്ഞ ഫലിതം പറഞ്ഞു രസിക്കാനും ഉള്ള ഒരു പൊട്ടന്‍ കഥാപാത്രം. വാസ്തവത്തില്‍ എന്തായിരുന്നു വേലപ്പൂന്‍റെ പൊട്ടത്തരം? എനിക്ക് കണ്ടെത്താനായില്ല - ആ ഒരു ഇളിഭ്യന്‍ ചിരിയൊഴികെ! കണ്ണിറുക്കി എന്തോ നുണയുന്ന പോലെ ഒരു ചിരി.
വേലപ്പു പൊട്ടനാണെന്നും മറ്റും സ്ഥാപിച്ചെടുക്കാന്‍ തിടുക്കമുള്ളവര്‍ അവന്‍റെ അഭിമാനത്തെ ചോദ്യം ചെയ്യാന്‍ മിനക്കെട്ടാല്‍ മാത്രം വേലപ്പു സമ്മതിക്കാറില്ല. അത്തരം സന്ദര്‍ഭങ്ങള്‍ അവന്‍ പൊട്ടനല്ല എന്ന് എന്നെ വീണ്ടും ഓര്‍മ്മിപ്പിച്ചു.
"എന്താ വേലപ്പ്വോ, നീയ്യ് ഒരു കല്യാണോക്കെ കഴിച്ചിട്ട് വേണം എനിക്കൊരു കുട്ടിണ്ടായിക്കാണാന്‍". ആ വാചകത്തില്‍ പ്രതിധ്വനിക്കുന്ന വ്യംഗ്യം മനസ്സിലാക്കാനുള്ള ബുദ്ധി വേലപ്പൂനുണ്ടായിരുന്നു.
അവന്‍ തിരിച്ചടിച്ചു, ഒരല്‍പം ഈറയോടെ, "അങ്ങനെപ്പോ ങ്ങള് ന്‍റെ മംഗലം കയിഞ്ഞു ഉണ്ണിണ്ടായിക്കാണണ്ട. ങ്ങടെ ഉണ്ണി, ങ്ങടെ കെട്ട്യോളുടെ ബയറ്റി ണ്ടായാ മതി". കളിയാക്കിയ ആളുടെ മുഖമടച്ച് അവന്‍ കൊടുത്തു.
"ഫ, കടന്നു പോ ഇവിടന്നു".
വേലപ്പു പടിയിറങ്ങുമ്പോള്‍ തിരിഞ്ഞു നിന്ന് പറഞ്ഞു, "ങ്ങള് ബെടക്കാ".
മനുഷ്യ മനസ്സിന്‍റെ വികാര-വിചാര ധാരകള്‍ അവനില്‍ ഏറെ ഉണ്ടായിരുന്നിരിക്കണം; പക്ഷെ 'പൊട്ടന്‍' എന്നൊരു മുദ്ര പതിഞ്ഞതിനാല്‍ അവന്‍ ഒരു പൊട്ടനായി തന്നെ കഴിയാന്‍ വിധിക്കപ്പെട്ടു.
ഏറെ കോളിളക്കമുണ്ടാക്കിയായിരുന്നു മറ്റൊരു കഥാപാത്രത്തിന്‍റെ പ്രത്യക്ഷപ്പെടല്‍: പ്രാന്തത്തി കാളി. യൌവനം അതിന്‍റെ എല്ലാ സൌഭാഗ്യങ്ങളും തോട്ടനുഗ്രഹിച്ച ശരീരം. മുപ്പതില്‍ കൂടില്ല പ്രായം. ഇരു നിറം. നല്ല ശ്രീത്ത്വമുള്ള മുഖം. എന്തായിരുന്നു അവളുടെ ഭ്രാന്ത്? ഓരോ തലമുറയിലും ഒരാള്‍ അവിടെ ഭ്രാന്തനോ, ഭ്രാന്തത്തിയോ ആയി പിറക്കുമത്രേ. ഈ തലമുറയില്‍ കാളിക്കാണ് ആ ദുര്യോഗം. സാമാന്യബുദ്ധിയുള്ളവരിലും 'ഭ്രാന്ത്' അടിച്ചേല്‍പ്പിക്കുന്ന സമൂഹത്തിന്‍റെ കളിപ്പാട്ടമായി അവള്‍. വേലപ്പുവിന്റെ കാര്യം പറഞ്ഞ പോലെ, ഇവളിലും എനിക്കൊന്നും കണ്ടെത്താനായില്ല, ഒരു ചെമ്പരത്തിപ്പൂ സദാ ചൂടി നടക്കുന്നതൊഴിച്ചാല്‍! പക്ഷെ മഴക്കാലത്ത് തോട്ടില്‍ അവള്‍ കുളിക്കാനിറങ്ങും. നല്ല ആള്‍ സഞ്ചാരമുള്ള വഴിക്കിടയിലാണ് തോട്. അരുതാത്തത് കാണിച്ച് ഒരു ശരീര പ്രദര്‍ശനം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെറ്റി. അവള്‍ മുഴുവന്‍ വേഷത്തോടെയും കൂടി മാറോളം വെള്ളത്തില്‍ അങ്ങനെ ഇരിക്കും: ആ ഇരിപ്പ് ചിലപ്പോള്‍ അതിരാവിലെ മുതല്‍ ഉച്ച തിരിയുന്നത് വരെ മിക്കവാറും കാണും. ചില മൂളിപ്പാട്ടും പാടി, സ്വയം അങ്ങിനെ രസിച്ചിരിക്കും. വീട്ടില്‍ നിന്നും ആരെങ്കിലും വന്നു അനുനയത്തില്‍ കൂട്ടിക്കൊണ്ടു പോകും, ചില ദിവസങ്ങളില്‍.
തന്‍റെ വീട്ടില്‍ സന്ധ്യ നേരത്ത് ആരോ സ്ഥിരയ്മായി പതിയിരിക്കുന്നു എന്നതായിരുന്നു കോളിളക്കത്തിന്റെ വിഷയം. ഓല കുത്തി മറച്ച കുളിമുറിയില്‍ കുളിക്കാന്‍ പോകുമ്പോള്‍, ആരൊക്കെയോ നോട്ടം വെക്കുന്നു. അവളുടെ തോന്നലാണോ? പരസ്യമായി തോട്ടില്‍ കുളിക്കുന്ന അവള്‍ക്കു, എന്താണിത്ര വിമ്മിഷ്ടം? നാട്ടുകാര്‍ - ചില ഏഷണിക്കാര്‍ - മൂക്കത്ത് വിരല്‍ വെക്കും. "ഞാനേ, ആ പേരങ്ങട് വിളിച്ചു പറയും, അറിയാത്തോരൊന്ന്വല്ല, ഈ നാട്ടിലെ ആള്‍ക്കാരെ ഞാന്‍. പെണ്ണും, പെടക്കോഴീം ആയിട്ട് കഴിയണോരാന്നു ഈ കാളി നോക്കില്യ. ഇനി കാണട്ടെ ഞാന്‍. കയ്യോടെ പിടിക്കും". അവള്‍ കത്തിജ്ജ്വലിക്കയാണ്.
"ഈ പെണ്ണിന് എളക്കം ത്തിരി കൂടുതലാന്ന തോന്നണേ. ഇവളെ നോക്കാന്‍ ആരാപ്പോ ഈ പോണത്?" ആള്‍ക്കൂട്ടത്തില്‍ ആരോ പറഞ്ഞു. അവള്‍ കേട്ടു.
"ആരാദ് പറഞ്ഞത്? ഞാനും ഒരു പെണ്ണാ! ചെല നോട്ടോം, ഭാവോക്കെ എന്നെ ഒറ്റയ്ക്ക് കാണുമ്പോ നിങ്ങളാ ചെലര്... ഞാന്‍ പറയണോ?" പെട്ടെന്ന് പുരുഷാരം ഒഴിഞ്ഞു. അവരില്‍ ആരുടെയെങ്കിലും പേര് അവള്‍ പറഞ്ഞാല്‍? "കണ്ടില്യെ, ഒക്കെ ഓടിപ്പോയത്, പേടിത്തൂറികള്!".
ജനം ഒഴിഞ്ഞു, ഒരാളൊഴികെ - വേലപ്പു!
"ങ്ങ, വേലപ്പ്വേട്ടന്‍ ഇവടെ ണ്ടായിര്ന്ന്വോ?"
"ഇക്കാരേം പേടില്യ". അവന്‍ പറഞ്ഞു.
ഇനി പൊട്ടനെന്നും ഭ്രാന്തിയെന്നും മുദ്ര കുത്തിയവരുടെ ലോകം നാം കാണുന്നു. കാളി പെട്ടെന്ന് ലജ്ജാഭാരത്താല്‍ വിവശയായി. ഒരു നവ കാമുകന്‍റെ പരിവേഷം കൈ വന്നു വേലപ്പൂന്. ഇത്ര നേരം കത്തിജ്ജ്വലിച്ച കാളി നമ്രശിരസ്ക്കയായി. പൊക്കണവും, വടിയും താഴെയിട്ടു വേലപ്പു തെയ്യാറായി നിന്നു; എന്തിനും.
പൊട്ടനും, പ്രാന്തത്തിയും - അവരുടേതായ ഒരു ലോകം. പ്രേമമെന്ന ദിവ്യ വികാരം അവരിലും ഉടലെടുക്കാറില്ലേ? ഒരു പക്ഷെ വഞ്ചനയും ചതിയും കാണിക്കുന്ന സാധാരണ മനുഷ്യരേക്കാള്‍ ഉദാത്തമായിരുന്നിരിക്കണം അവരുടെ സ്നേഹം. കാളിയെ ആരോ ശല്യപ്പെടുത്തുന്നു എന്നത് വേലപ്പുവിനെ ഒരു പക്ഷെ ഉയര്‍ന്നു ചിന്തിയ്ക്കാന്‍ പ്രേരിപ്പിച്ചിരിയ്ക്കണം. സാമാന്യ ബുദ്ധിയുള്ളവര്‍ അവളെ ഇനിയും ശല്യപ്പെടുത്തുകയെ ഉള്ളൂ എന്നത് മനസ്സിലാക്കിക്കാണണം.
അവന്‍, അവളുടെ കൈ പിടിച്ചു. ഒരു മംഗള കര്‍മ്മത്തിന് സാക്ഷികളായി നിന്ന അദൃശ്യ ദേവി-ദേവന്മാര്‍ പുഷ്പ വൃഷ്ടി ചൊരിഞ്ഞിരിക്കണം. അവര്‍ നടന്നു...
ഞങ്ങളുടെ നാട്ടില്‍ നിന്നും രണ്ടു കഥാപാത്രങ്ങള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷരായി...
സുരേഷ് (21.Aug.09) http://shaivyam.blogspot.com
Saturday, June 13, 2009
വെറുതെ ചില മോഹങ്ങള്‍...
മനസ്സില്‍ കൊണ്ട് നടന്നിരുന്ന വിഗ്രഹത്തെ തച്ചുടയ്ക്കാന്‍ നീ പ്രേരിപ്പിച്ചു
പിന്നെ...?
നിന്‍റെ വിഗ്രഹം എന്നാലും എനിയ്ക്ക് പ്രതിഷ് ഠിക്കാന്‍ കഴിയില്ല
ബാണപ്പൂവുകള്‍ തിങ്ങി നിന്നിരുന്ന ആ അമ്പല മുറ്റവും, സന്ധ്യാ ദീപം തൊഴാന്‍ വന്നിരുന്ന പട്ടുപാവാടക്കാരികളും, ഓലപ്പന്തെറിഞ്ഞു കളിച്ച ആ സ്കൂള്‍ പറമ്പും സമ്മാനിച്ച മധുരനൊമ്പര സ്മൃതികള്‍...
പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'ഫൈവ് കോഴ്സ് ഡിന്നറു' കള്‍ പണ്ട് കഴിച്ച പഴഞ്ചോറും കൊണ്ടാട്ടം മുളകും ഉപ്പിലിട്ടതും തന്ന രുചിയേകിയില്ല
ഓടിട്ട ആ പഴയ തറവാടി ന്‍റെ ഉമ്മറത്തിരുന്നു കണ്ട മഴയായിരുന്നില്ല നീ എനിയ്ക്ക് ഇന്ന് പട്ടണത്തിലെ ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയിലിരുന്നു കാട്ടിത്തന്ന മഴ
പരല്‍ മീനുകളും തവളക്കുഞ്ഞുങ്ങളും പുളച്ചിരുന്ന കൈത്തോടിന്‍റെ ഓര്‍മ്മയുടെ ഏഴയലത്ത് വരില്ല ലോകത്തിലെ എല്ലാത്തരം മത്സ്യങ്ങളും ജലജീവികളും തടവനുഭവിക്കുന്ന ഈ 'അക്വോറിയം'
തിറയും പൂതവും ആടിത്തിമിര്‍ത്ത, പഞ്ചവാദ്യവും തായമ്പകയും കോരിച്ചൊരിഞ്ഞ, കുംഭഭരണിയുടെ ഉന്‍മാദം ഈ 'ഷോപ്പിംഗ് ഫെസ്റ്റിവലു'കള്‍ എന്ന് തരും?
മനസ്സിന്‍റെ തിരശ്ശീലയില്‍ മിന്നി മറയുന്ന പഴയ ഓര്‍മ്മകള്‍ക്ക് പകരം എന്തെങ്കിലും ഒന്ന് തരൂ ഇനിയെന്‍റെ നാടെത്തുന്നത് വരെ എനിയ്ക്ക് താലോലിക്കാനായ്...!
(സുരേഷ്) 13.June.09 http://shaivyam.blogspot.com
Wednesday, June 3, 2009
ചെമ്പരത്തി കന്നി പൂവിട്ടു
അങ്ങിനെ ഞങ്ങളുടെ ചെമ്പരത്തി കന്നി പൂവിട്ടു. 45 ഡിഗ്രിയ്ക്ക് മേല്‍ ചൂടില്‍ ബാല്‍ക്കണിയില്‍ ആയിരുന്നു ആദ്യത്തെ പൂ വിരിഞ്ഞത്. കഴിഞ്ഞ ദിവസം ദുബായിക്ക് കിഴക്ക് 130 കിലോ മീറ്റര്‍ അകല ഫുജൈറയില്‍ 50 ഡിഗ്രി ചൂടായിരുന്നുവത്രേ രേഖപ്പെടുത്തിയത്. മെയ് മാസത്തില്‍ ഇത്ര ചൂട് അസാധാരണമത്രെ.
ഈ പൂവില്‍ ഒന്ന് ക്ലിക്ക് ചെയ്തു വലുതാക്കി കണ്ടു നോക്കൂ. എത്ര ഭംഗിയായിട്ടാണതിന്ടെ ഇതളുകള്‍ ചേര്‍ന്നിരിക്കുന്നത് - ഒന്നിന് മുകളില്‍ ഒന്നായി! ഒരു ഇതള്‍ പോലും തൊട്ടു നില്‍ക്കുന്ന മറ്റു രണ്ടിതളുകള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചിട്ടില്ല. ഒരു വശം മാത്രമേ അവ മറ്റു ഇതളുകള്‍ക്ക് മേല്‍ നില്‍ക്കുന്നുള്ളൂ. മനുഷ്യനും ഇങ്ങനെ നല്ല അയല്‍ക്കാരായി ചേര്‍ന്ന് നിന്നിരുന്നെങ്കില്‍?
http://shaivyam.blogspot.com
Sunday, May 31, 2009
നമ്മുടെ കഥാകാരി മാധവിക്കുട്ടിക്ക് ആദരാഞ്ജലികള്‍
നമ്മുടെ കഥാകാരി മാധവിക്കുട്ടിക്ക് (കമലാ സുരയ്യ) ആദരാഞ്ജലികള്‍...
Saturday, April 25, 2009
രാവുണ്ണിയാര്‍
രാവുണ്ണിയാര്
കുട്ടന്‍റെ രസച്ചരട് പൊട്ടി. കളി തിമര്‍ത്തു നടക്കുകയാണ്. എന്നാലും കുഞ്ഞുണ്ണിടെ പീടികയില്‍ പോകുക എന്ന് വെച്ചാല്‍ അവനിഷ്ടമാണ്. ചില്ലലമാരയില്‍ തന്നെ മാടി വിളിക്കയാണെന്ന് തോന്നും വാഴയിലയില്‍ നിരയായി ഇരിക്കുന്ന വെളുത്ത, തുമ്പിക്കൈ വണ്ണത്തിലുള്ള മുളങ്കുറ്റി പിട്ട് (പുട്ട്) കണ്ടാല്‍. വലിയ വീട്ടിലെ കുട്ടികള്‍ അവിടന്നൊന്നും കഴിക്കരുതെന്ന ഒരു വിലക്ക് മാത്രം അവനെ കൂടുതല്‍ നേരം നോക്കി വെള്ളമിറക്കുന്നതില്‍ നിന്നും എപ്പോഴും പിന്തിരിപ്പിക്കും.
രാവുണ്ണിയാര് പീടിക മുറ്റത്ത് 'തായം' ഏറു കളിയില്‍ രസിച്ചിരിക്ക്യാണെന്ന് തോന്നി അവന്. ചപ്രത്തലയും, ക്ഷൌരം ചെയ്യാത്ത മുഖവും, ഒപ്പം ഒരിക്കലെങ്കിലും വെട്ടില്ലെന്ന വാശി പോലെ വളര്‍ത്തുന്ന കൈ-കാലുകളിലെ നഖവും. അവനത്ര ബോധിച്ചിട്ടില്ല അയാളെ. പക്ഷെ എല്ലാരും അയാളൊരു പാവമാണെന്ന് പറയുന്നത് കേള്‍ക്കാം. ബന്ധുക്കളോ, ശേഷക്കാരോ ആയി ആരുമില്ല എന്നൊക്കെ. എന്തെങ്കിലുമൊക്കെ സഹായം നാട്ടുകാര്‍ക്ക് ചെയ്തു കൊടുത്ത് ആരുടെയെങ്കിലും ഉമ്മറക്കോലായിലോ, ഏതെങ്കിലും പീടികത്തിണ്ണയിലോ രാത്രി കഴിച്ചു കൂട്ടും.
"അദെയ്, അമ്മമ്മ വിളിക്കണ്ണ്ട്". അവന്‍ പറഞ്ഞു. വരാമെന്നോ, അല്ലെന്നോ, എന്താണെന്ന് മനസ്സിലാക്കാന്‍ പറ്റാത്ത രീതിയില്‍ അയാള്‍ മുഖം ഒരു വശത്തേക്ക് കോട്ടി, നീണ്ട നഖം കൊണ്ട് താടിരോമങ്ങള്‍ ചൊറിഞ്ഞ്, "ങേഹുംമ്വാ" എന്നോ മറ്റോ പറഞ്ഞു. അവന്‍ ബാക്കി കേള്‍ക്കാന്‍ നിന്നില്ല.
വിറക് അട്ടത്ത് കയറ്റി വെയ്ക്കാന്‍ അവനും കൂടി. ആറടി പൊക്കമുള്ള രാവുണ്ണിയാര് വിറകിന്‍ തണ്ട് പോലത്തെ കൈ നീട്ടിയാല്‍ എത്ര ദൂരത്തേക്കു വേണമെങ്കിലും എത്തും. "മുട്ടോളമെത്തും ഭുജാ മുസലങ്ങള്‍..." എന്ന് കവി "ബന്ധനസ്ഥനായ അനിരുദ്ധനി' ല്‍ വര്‍ണ്ണിയ്ക്കുന്നതാണ് രാവുണ്ണിയാരുടെ നീണ്ട കൈകള്‍ കണ്ടാല്‍ അവന് ഓര്‍മ്മ വരിക. അധികം സംസാരിക്കാന്‍ ഇഷ്ടമില്ലെന്നു തോന്നും. ഭക്ഷണം കഴിക്കുന്ന നേരത്താണ് ഒന്ന് വായ തുറന്നു കാണുക. "ഇത്തിരി സാമ്പാര്‍", അല്ലെങ്കില്‍, "ഒരു പപ്പടം കൂടി തര്വോ" എന്നിങ്ങനെ അമ്മയോട് ചോദിക്കുന്നത് കേള്‍ക്കാം. സ്വതസിദ്ധമായ ശൈലിയില്‍ വലിയ ഉരുള ഉരുട്ടി അണ്ണാക്കിലേക്ക് തള്ളി വിടും. ഒരു കുന്നു ചോറ് വേണം. (നന്നായി ശാപ്പാട് കഴിക്കുന്നയാളെ നോക്കി "എന്താടോ രാവുണ്ണിയാരെപ്പോലെ" എന്ന് നാട്ടില്‍ ഒരു ചൊല്ലും വന്നു). അത്താഴത്തിനു ശേഷം ഒരു മുറിബീഡിയും വലിച്ച് ഉമ്മറത്ത് ഒരു മൂലയില്‍ ഇരിക്കും. അമ്മമ്മ കൊടുക്കുന്ന മെത്തപ്പായില്‍ തലയിണയൊന്നും കൂടാതെ അയാള്‍ ചുരുണ്ടു കൂടും.
രാത്രി ഉമ്മറത്തെ വാതില്‍ അടയ്ക്കുന്നതിന് മുന്‍പ് അമ്മമ്മ ചോദിച്ചു, "നാളെ രാവിലെ ഇവടെത്തന്നെ ണ്ടാവില്യെ?". ഉണ്ടാവുമെന്നോ, ഇല്ലെന്നോ പറയാതെ, ഒരു മൂളലോ, ഒരു നീണ്ട കോട്ടുവായോ കേള്‍ക്കാം. അമ്മമ്മ ചോദിക്കുന്നതിനു കാരണമുണ്ട്: അയാള്‍ പെട്ടെന്ന് അപ്രത്യക്ഷനാകും. മിക്കവാറും രാവിലെയാണ് സ്ഥലം വിടുക. അതും നേരത്തെ എണീറ്റ് പോകും. "ആ കൂവ്യൊക്കെ കെണറ്റിന്‍ കരെന്ന് പറയ്ക്കണം. തിരുവാതിരയാണ് വരുന്നത്. കൂവ്വപ്പൊടി പീട്യെന്നു വേടിച്ചാല്‍ നന്നാവില്ല."
പിന്നെ എന്തോ ഓര്‍ത്തിട്ടെന്ന പോലെ, "നാളെ ഉച്ചയ്ക്ക് വറത്തരച്ചു മീങ്കൂട്ടാന്‍ വെയ്ക്കാം." എന്ന് പറഞ്ഞു. അമ്മമ്മ അവസാനം പറഞ്ഞ വാചകം അയാളെ ഉച്ച വരെ വീട്ടില്‍ നിര്‍ത്താനുള്ള ഒരു സൂത്രമാണ്.
രാവിലെ അമ്മമ്മ നേരത്തെ എണീറ്റ് മച്ചില്‍ വിളക്ക് കാണിച്ചതിന് ശേഷം മുറ്റത്തിറങ്ങി കിഴക്ക് അമ്പല നടയിലേയ്ക്കും, പിന്നെ വൃക്ഷലതാദികള്‍ക്കും, പക്ഷിമൃഗാദികള്‍ക്കും ദീപം കാണിക്കും. കാലത്തെ തന്നെ അമ്മമ്മയ്ക്ക് ശുണഠി വന്നു, "ഇയാളെയൊക്കെ വല്ലതും പറഞ്ഞേല്‍പ്പിച്ചാല്‍.....ഞാന്‍ തന്നെ ചെയ്യണം അല്ലാണ്ടെന്താ." കൂവ്വ പറിക്കാന്‍ അമ്മമ്മ തലേ ദിവസം ഏല്‍പ്പിച്ചതാണ്; പക്ഷെ അയാള്‍ സ്ഥലം കാലിയാക്കിയിരിക്കുന്നു. "ആ മനയ്ക്കലോ, കോലോത്തോ....അല്ലെങ്കില്‍, ഇപ്പൊ ശബരിമലക്കാലല്ലേ...എവിട്യെങ്കിലും ഭിക്ഷ തരായിട്ടുണ്ടാവും. ആ...പോയിട്ട് വരട്ടെ." അമ്മമ്മ സ്വയം സമാധാനിച്ചു.
പിന്നെ, ഒരാഴ്ചയോളം കഴിഞ്ഞു സംഭവ ബഹുലമായ ഒരു കഥയിലൂടെയാണ് രാവുണ്ണിയാര്‍ നാട്ടില്‍ പ്രത്യക്ഷനാവുന്നത്. കഥയുടെ രത്നച്ചുരുക്കം ഇതാണ്:
പടിഞ്ഞാറ് ഒരു മനയിലെ ആളുകളെല്ലാവരും ദൂരെ വേളിയ്ക്ക് പോകയാണ്. പിറ്റേ ദിവസമേ മടങ്ങി വരൂ. കാവല്‍ കിടക്കാന്‍ രാവുണ്ണിയാരെ ഏര്‍പ്പാടാക്കി. രാത്രി പ്രധാന വാതിലിനു കുറുകെ ഒരു മരക്കട്ടിലിട്ട് അയാള്‍ കാവല്‍ കിടക്കയാണ്. രാത്രി പാതിരയ്ക്ക് മൂന്നു-നാല് മുഖം മൂടിയണിഞ്ഞവര്‍ രാവുണ്ണിയാരെ മെല്ലെ തട്ടിയുണര്‍ത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി, മിണ്ടിപ്പോയാല്‍ കുടല്‍ മാല പുറത്തെടുക്കുമെന്ന്. അനങ്ങാതെ 'സുഖ'മായി ഉറങ്ങാന്‍ ആജ്ഞാപിച്ചു അവര്‍ അയാളെ കട്ടിലോടെ പൊക്കി തൊട്ടടുത്ത മാവിന്‍ ചോട്ടില്‍ കൊണ്ട് കിടത്തി. മോഷണം കഴിഞ്ഞു കള്ളന്മാര്‍ പോകുന്നത് വരെ അയാള്‍ ഉറക്കം നടിച്ചു കിടന്നു; അഥവാ കൂക്കി വിളിക്കാനോ ബഹളം കൂട്ടാനോ നിന്നില്ല.
ഉരുളി, കിണ്ടി, തമല, വിളക്കുകള്‍, എന്നിങ്ങനെ കിട്ടിയതെല്ലാം കള്ളന്മാര്‍ കൊണ്ട് പോയി എന്ന് നമ്പൂരിമാരും, അന്തര്‍ജ്ജനങ്ങളും കണക്കു കൂട്ടി പറഞ്ഞു.
രാവുണ്ണിയാര്‍ക്ക് വല്ലാത്ത ഒരു കളങ്കമാണ് ഈ സംഭവം ഉണ്ടാക്കി വെച്ചത്. നാട്ടുകാര്‍ എതിര്‍ത്തും, അനുകൂലിച്ചും സംസാരിച്ചു. സ്വന്തം ജീവനില്‍ കൊതിയില്ലാത്തോര്‍ ഉണ്ടാവുമോ എന്ന് ഒരു കൂട്ടം വാദിക്കുമ്പോള്‍, കാവല്‍ കിടക്കുന്നയാള്‍ക്ക് ഇത്തിരി കൂടി ഉത്തരവാദിത്തം കാണിക്കാമായിരുന്നു എന്ന് മറുകൂട്ടര്‍.
ആരോരുമില്ലാത്തവരെ കളിയാക്കി സംസാരിക്കാനും അവരുടെ ജീവിതമിട്ടു അമ്മാനമാടാനും നാട്ടുകാര്‍ക്ക് രസമാണല്ലോ. രാവുണ്ണിയാരുടെ ജീവിതത്തെ മുകളില്‍ പറഞ്ഞ സംഭവം കീഴ്മേല്‍ മറിച്ചൊന്നുമില്ല. നാട്ടുകാരുടെ കുത്തിനോവിക്കല്‍ ഒട്ട് ഏശിയതുമില്ല. അല്ലെങ്കില്‍ തന്നെ മേലെ ആകാശവും താഴെ ഭൂമിയും മാത്രം അവകാശപ്പെടാനുള്ള അയാള്‍ എന്തിന് ഇത്തരം വര്‍ത്തമാനങ്ങള്‍ക്ക് ചെവി കൊടുക്കണം.
ജീവിതം പിന്നെയും മുന്നോട്ടു നീങ്ങി. അയാള്‍ കിളച്ചും, വിറകു കീറിയും, സാധന-സാമഗ്രികള്‍ കടയില്‍ നിന്നും ചുമടായി വീടുകളില്‍ കൊണ്ട് കൊടുത്തും, കാവല്‍ കിടന്നും, വയറിനുള്ള വഹ കണ്ടെത്തി.
ഒരു തറവാടിന്‍റെ സംരക്ഷണത്തിലായിരുന്ന ദേശത്തെ അമ്പലം, നാട്ടുകാര്‍ ഏറ്റെടുത്തു. അമ്പലം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം. ക്ഷേത്ര സംരക്ഷണ സമിതി ഒട്ടേറെ പരിഷ്കാരങ്ങളുമായി ഭരണം തുടങ്ങി. ഒടുവില്‍, അമ്പലം കാവലിനായി ഒരാളെ തിരഞ്ഞെടുക്കേണ്ട ഘട്ടം എത്തി. പല നീക്കുപോക്കുകള്‍ക്കും ശേഷം രാവുണ്ണിയാര്‍ അമ്പലം കാവല്‍ക്കാരനായി നിയോഗിക്കപ്പെട്ടു.
അഭിപ്രായം ഏകകണ്ഠമായിരുന്നെങ്കിലും പലരുടെയും നെറ്റി ചുളിഞ്ഞു! ഒരിക്കല്‍ കള്ളന്മാര്‍ക്ക് കൂട്ട് നിന്നവനാണ്.
ക്ഷേത്രത്തിലെ വരായ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു. മുന്‍പ് കൊല്ലത്തിലൊരിക്കല്‍ മാത്രം തുറന്നു എണ്ണി നോക്കിയിരുന്ന ക്ഷേത്ര ഭണ്ഡാരം, മാസത്തിലൊരിക്കല്‍ തുറന്ന് പണം എണ്ണി തിട്ടപ്പെടുത്തി അമ്പലം വക ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കാന്‍ മാത്രം നിറയാന്‍ തുടങ്ങി. . രാവുണ്ണിയാര്‍ക്കും ഐശ്വര്യവും മുഖപ്രസാദവും വര്‍ദ്ധിച്ചു. എല്ലാം 'ദേവന്‍റെ കൃപ' എന്നയാള്‍ ആത്മാര്‍ഥമായി വിശ്വസിച്ചു. ജീവിതം അല്ലലില്ലാതെ - ആരുടെയെങ്കിലും ഉമ്മറക്കോലായിലോ, പീടികത്തിണ്ണയിലോ കഴിച്ചു കൂട്ടേണ്ട ഗതികേടില്ലാതെ - അവിഘ്നം മുന്നോട്ടൊഴുകി.
മുന്നോട്ടൊഴുകുന്ന ജീവിതത്തെ പലപ്പോഴും വിധി കടന്നാക്രമിക്കാറുണ്ട്; ഒരു ക്രൂര വിനോദമെന്ന പോലെ. രാവുണ്ണിയാരുടെ കഥയിലും അത് തന്നെ സംഭവിച്ചു; എല്ലാം പെട്ടെന്ന്.
രാത്രി കാലങ്ങളില്‍ ആരൊക്കെയോ പാത്തും പതുങ്ങിയും അമ്പലപരിസരത്ത് സഞ്ചരിക്കുന്നുണ്ടെന്ന് അയാള്‍ ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു. പണ്ട് ആരും തിരിഞ്ഞു നോക്കാതെ കിടന്നിരുന്ന അമ്പലം പുഷ്ടിപ്പെട്ടെന്ന ഖ്യാതി മോഷ്ടാക്കളുടെ ചെവിയിലും എത്തിയിരിക്കും. അല്ലെങ്കില്‍ തന്നെ, ഈ മോഷ്ടാക്കള്‍ നാട്ടുകാരില്‍ ചിലരല്ലെന്നു ആര് കണ്ടു?
പണ്ടൊരിക്കല്‍ മോഷ്ടാക്കള്‍ കട്ടിലോടെ എടുത്തു കിടത്തിയ സംഭവം മനസ്സിനുള്ളില്‍ തങ്ങി നിന്നത് കൊണ്ടോ, ഭഗവാന്‍റെ സ്വത്തുക്കള്‍ താന്‍ കാവലാളായുള്ളപ്പോള്‍ മോഷ്ടിക്കപ്പെടരുതെന്നു നിശ്ചയിച്ചുറച്ചതു കൊണ്ടോ, അയാള്‍ സധീരം മോഷ്ടാക്കളുമായി മല്ലിട്ട് കാണണം. അമ്പല മുതല്‍ രക്ഷിക്കപ്പെട്ടു. കാലത്ത് നട തുറക്കാന്‍ എത്തിയ പൂജാരി ദീപസ്തംഭത്തിനടിയില്‍ കരിങ്കല്ലില്‍ തലയിടിച്ചു ചോരയില്‍ മുങ്ങി കിടക്കുന്ന രാവുണ്ണിയാരെയാണ് കണ്ടത്.
x x x x x x x x x x x x x x x x
പിന്നെ, രാവുണ്ണിയാര്‍ ഞങ്ങളുടെ നാടിന്‍റെ മുഴുവന്‍ കാവല്‍ക്കാരനായി. രാത്രികാലങ്ങളില്‍ അയാള്‍ മുക്കൂട്ടയിലും, പാടത്തും, പറമ്പിലും, വെള്ളരിക്കണ്ടത്തിലും, ആല്‍ത്തറയിലും, അമ്പല പരിസരത്തും, കാവല്‍ നിന്നു. ഒരേ സമയം അയാള്‍ ഇല്ലങ്ങള്‍ക്കും, കോവിലകങ്ങള്‍ക്കും, കാവല്‍ക്കാരനായി ഞങ്ങളുടെ നാട് നീളെ രാത്രി കാലങ്ങളില്‍ പ്രത്യക്ഷപ്പെട്ടു! മോഷണം ഞങ്ങളുടെ നാട്ടില്‍ നിന്നും അപ്രത്യക്ഷമായി - നാട്ടുകാര്‍ നന്നായത് കൊണ്ടോ, കള്ളന്മാര്‍ ഇല്ലാതെ പോയത് കൊണ്ടോ അല്ല!
(സുരേഷ് 28.Apr.09) http://shaivyam.blogspot.com
Friday, April 24, 2009
ഒരു കണ്ണില്ലാതെയാകുമ്പോള്‍!
ഓഫീസിലേക്ക് നടക്കുകയാണ്. വീടിന്‍റെ അടുത്ത് തന്നെ ഓഫീസായതിന്‍റെ 'advantage' സുഹൃത്തുക്കള്‍ പലരും പറഞ്ഞു. വണ്ടിയെടുക്കേണ്ട, പാര്‍കിംഗ് പ്രോബ്ലം ഇല്ല.
എട്ടു മണിയായെങ്കിലും മഞ്ഞു നല്ലവണ്ണം ഉണ്ട്. ഒരു പത്തു മീറ്റര്‍ മുന്നിലേയ്ക്ക് കാഴ്ചയില്ല. പെട്ടെന്നാണ് വയസ്സനായ ഒരു അറബി മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. മുന്നില്‍ കൂടി കടന്നു പോകുന്ന പതിവ് പരിചയക്കാരില്‍ നിന്നും ഒരു വ്യത്യാസം. ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അദ്ദേഹം വളരെ പാടുപെട്ടാണ് നടക്കുന്നതെന്ന് മനസ്സിലായി. ഒരു കണ്ണിനു കാഴ്ചയില്ല. ഞാന്‍ വെറുതെ ഒരു പരീക്ഷണമെന്ന പോലെ ഒരു കണ്ണടച്ച് നടക്കാന്‍ തുടങ്ങി. സുഹൃത്തുക്കളെ, സത്യം, അപ്പോഴാണറിയുന്നത് നമ്മുടെ ബുദ്ധിമുട്ട്. ഒരു വശം നാം ഒന്നും കാണുന്നില്ല.
പ്രൌഡിയോടെ നടന്നു പോകുന്ന ഓരോ പ്രഭാതത്തിലും ഞാന്‍ ആ വയസ്സന്‍ അറബിയെ ഓര്‍ത്തു. ഒരു കണ്ണില്ലാതെയായാല്‍ അനുഭവിക്കുന്ന കഷ്ടപാടുകള്‍ അറിഞ്ഞു. ഞാന്‍ പ്രത്യേകിച്ച് ഒരു അറിയാത്ത വിഷയമല്ല അവതരിപ്പിച്ചത്. പക്ഷെ ഒരായിരം തവണ പറഞ്ഞു കേള്‍ക്കുന്നതിനേക്കാള്‍ ഒരു വട്ടം അനുഭവിച്ചറിയുന്നതിന്റെ വ്യത്യാസം അറിഞ്ഞു.
ഓരോ അവയവത്തിന്‍റെയും പ്രാധാന്യം നാം അതില്ലാതെ ആവുമ്പോഴാണ് അറിയുന്നത്, അല്ലെ?
(സുരേഷ്) 24.04.09 http://shaivyam.blogspot.com
Thursday, April 23, 2009
പെട്ടെന്ന് വന്ന മറവി
പിന്നെ തിരിച്ചു വന്ന തിരക്കില്‍ പെട്ട് വീണ്ടും ദിവസങ്ങള്‍ പഴയ പോലെ. ബ്ലോഗ് തുറക്കണം, മെയില്‍ എല്ലാം വായിക്കണം, എന്നിങ്ങനെ പറഞ്ഞു പറഞ്ഞു ഒരു 'വീക്ക് എന്‍ഡ്' (week-end) വന്നെത്തി. ആവേശത്തോടെ മെയില്‍ ഐ ഡി അടിക്കാന്‍ തുനിഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം; ഓര്‍മ്മ വരുന്നില്ല. ഒട്ടും ഓര്‍മ്മ വരുന്നില്ല. ഞാന്‍ പരവശനായി. ഇതെന്തു പറ്റി? മറ്റു മെയില്‍ അക്കൌണ്ടുകള്‍ ഒന്നൊന്നായി ഓര്‍ത്തു നോക്കി. ചിലത് ശരിയായി; എന്നാല്‍ പാസ് വേര്‍ഡ് ഓര്‍മ്മയില്ല. എനിക്ക് എന്നെ തന്നെ വിശ്വസിക്കാനാവുന്നില്ല. സ്വയം ഒന്ന് നുള്ളി നോക്കി. അതിശയം തന്നെ.
വീട്ടില്‍ എല്ലാവരും ഉറക്കം. ആഘോഷിക്കാന്‍ തിരഞ്ഞെടുത്ത വീക്ക് എന്‍ഡ് (week-end), വീക്ക് എന്‍ഡ് (WEAK-end) ആയി? ഇനി ബാങ്ക് എ ടി എം? പതിവായി പൈസയെടുക്കുന്ന ബാങ്കിന്‍റെ കാര്‍ഡ് എടുത്തു. തൊട്ട സ്ട്രീറ്റിലെ എ ടി എം മെഷിനില്‍ കാര്‍ഡ് ഇട്ടു. ഇല്ല ഓര്‍മ്മ വരുന്നില്ല. ഇനിയും പാസ് വേര്‍ഡ് തെറ്റിച്ചാല്‍ കാര്‍ഡ് മെഷീന്‍ പിടിച്ചു വയ്ക്കും എന്ന ഭീതി കാരണം ക്യാന്‍സല്‍ ചെയ്തു കാര്‍ഡ് എടുത്തു. ഉടനെതന്നെ വീട്ടില്‍ വിളിച്ചു പറയാം എന്ന് കരുതിയപ്പോള്‍ എന്‍റെ residence നമ്പര്‍ ഓര്‍മ്മ വരുന്നില്ല. എന്‍റെ മൊബൈല്‍ നമ്പര്‍ എനിക്ക് തന്നെ ഒരു സംശയം സൃഷ്ടിക്കുന്നു. 'ഉറങ്ങാത്ത നഗരത്തിന്‍റെ' മാറിലേയ്ക്ക് മെല്ലെ ഊര്‍ന്നിറങ്ങി. വീക്ക് എന്‍ഡ് ആയതിനാല്‍ ട്രാഫിക് നല്ലത് പോലെയുണ്ട്; പാതിരാത്രി ആയെങ്കിലും. ഞാന്‍ പരിഭ്രമത്തിലാണെന്ന് ശരീരം വിയര്‍ത്തു കുളിക്കുന്നതിലൂടെ അറിഞ്ഞു. ഡിസംബറിലെ തണുപ്പില്‍ ഇതൊരു അസാധാരണ സംഭവം തന്നെ. ഇനി നടന്നു വഴിതെറ്റി വീടറിയാതെ പോയാലോ എന്ന ഭീതിയാല്‍ വേഗം തിരിഞ്ഞു നടന്നു. കുഴപ്പമില്ലാതെ വീടെത്തി. ആരും ഉണര്‍ന്നില്ല; ഭാഗ്യം. നേരം വെളുക്കട്ടെ. എന്നിരുന്നാലും, ഞാന്‍ എന്‍റെ അടുത്ത കൂട്ടുകാരുടെ, ഓഫീസിലെ, ടെലിഫോണ്‍ നമ്പറുകള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. ഇല്ല, ഓര്‍മ്മ വരുന്നില്ല. എന്നാല്‍ എനിക്ക് നാളെ പങ്കെടുക്കേണ്ട മീറ്റിങ്ങ് ഹാള്‍, അതിന്റെ വെന്യു, ഫോറിന്‍ ഡലിഗഷന്‍ ടീം, എല്ലാം ഓര്‍മ്മ വരുന്നുണ്ട്.
നാട്ടിലെ ഊടുവഴികളും, അമ്പലങ്ങളും, കുളവും, തോടും, പാടവും, സ്കൂളിലേയ്ക്ക് പോകുന്ന വഴിയും, എല്ലാം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു: എല്ലാം കൃത്യം. എ ടി എം PIN, ഫോണ്‍ നമ്പരുകള്‍, പാസ് വേര്‍ഡ് സ്, പ്രധാനപ്പെട്ട മറ്റു നമ്പറുകള്‍ എന്നിവ കുറിച്ച് വെയ്ക്കെണ്ടാതായിരുന്നു. ഉണ്ട്, എവിടെയോ വെച്ചിട്ടുണ്ട്. ഓര്‍മ്മ വരുന്നില്ല. ഇനി ഉറങ്ങാം...നിദ്രാ ദേവി അനുഗ്രഹിക്കട്ടെ.
ഉറക്കമുണര്‍ന്നത് ഭീതിയോടെയാണ്. എല്ലാം ഒന്നോര്‍ത്തു നോക്കി. ഇതാ വരുന്നു...എല്ലാം പഴയ പോലെ...ബ്ലോഗ് തുറന്നു...
സുഹൃത്തുക്കളെ, അത്യാവശ്യം വേണ്ട കാര്യങ്ങള്‍ വീട്ടില്‍ ഒരാളേക്കൂടി അറിയിച്ച് ഭദ്രമായി സൂക്ഷിച്ചു വയ്ക്കുക. തലച്ചോര്‍ എന്നാണു പെട്ടെന്ന് പണിമുടക്കുന്നതെന്നറിയില്ല!
Friday, March 27, 2009
'Devageethikal 2009' by NORPA Dubai
'Devageethikal 2009' by NORPA Dubai.
Paying tributes to the maestro Devarajan Master.
On stage this blogger...Song: 'Adwaitham janicha naattil....'
Thursday, March 26, 2009
Wednesday, March 25, 2009
Friday, March 20, 2009
ശങ്കുണ്ണിമാമ (അവസാന ഭാഗം)
പുറത്തു മഴ തകര്‍ക്കുകയാണ്. മുറ്റത്ത് ആടിയുലയുന്ന തെച്ചിയും, മന്ദാരവും. ജനലില്‍ക്കൂടി പുറത്തേക്കു നോക്കിയപ്പോള്‍ പെരിണ്ടിരി അമ്പലത്തിലെ വിളക്ക് കാണാം...മണ്ഡപത്തില്‍ ആരോ തെളിയിച്ച ദീപസ്തംഭത്തില്‍. ഈ കാറ്റിലും അത് കെടാതെ കത്തുന്നു! ആലിലകള്‍ വിറച്ചു മാറി നില്‍ക്കുമ്പോള്‍ ഇടയ്ക്കു വിളക്ക് തെളിഞ്ഞു കാണാം...ഇടയ്ക്കു കാണാതാവും. മറ്റൊരാലില വടക്കേ മുറിയില്‍ കിടന്നു വിറയ്ക്കുകയാണ്. കഴിഞ്ഞ കൊല്ലം മഴക്കാലത്ത് ആരോ നാട് കടത്തിയ പൂച്ചക്കുട്ടിക്ക് വാതില്‍ തുറന്നു കൊടുത്തപ്പോള്‍ അതിന്‍റെ മുഖത്ത് കണ്ട അതേ ദൈന്യ ഭാവമാണോ ശങ്കുണ്ണി മാമയുടെ മുഖത്തും ഉമ്മറത്തേക്ക് കയറുമ്പോള്‍ തെളിഞ്ഞു കണ്ടത്? ആ പൂച്ചക്കുട്ടിയും ഒരനാഥനായിരുന്നു..എല്ലാവരും ഉണ്ടായിട്ടും അനാഥനായ ശങ്കുണ്ണി മാമയെപ്പോലെ.
കാക്കകള്‍ അലസമായി കരയുന്നു. മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു. കൊമ്മ, തലയില്‍ മുണ്ടിട്ട്, ഒടഞ്ഞിയും പിടിച്ച് കയറി വരുന്നു. മുറ്റമടിക്കാനുള്ള പുറപ്പാടിലാണ്. അപ്പോഴാണ് എനിക്ക് തലേ ദിവസത്തെ സംഭവം ഓര്‍മ്മ വന്നത്. ഞാന്‍ വടക്കേ അകത്തേക്കോടി; ശങ്കുണ്ണി മാമയില്ല! അമ്മയോട് ചോദിക്കാന്‍ വേണ്ടി അടുക്കളയിലേക്ക് നടന്നപ്പോള്‍, അഞ്ചാം പുരയിലിരുന്ന് ദോശ കഴിക്കുകയാണ് ശങ്കുണ്ണി മാമ. ഞാന്‍ ചോദിച്ചു, "ഈ പനിക്കണ ആളെന്തിനാ ദോശ കഴിക്കണത്, പൊട്യരിക്കഞ്ഞി കുടിച്ചാല്‍ പോരെ?".
ഒരനാഥ ജീവന് വിലയുണ്ടോ ഇല്ലയോ എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങള്‍...
അമ്മമ്മ ഭസ്മം തൊട്ടു കൊടുത്തു; പിന്നെ ചൂട് കട്ടന്‍ കാപ്പിയും. കിടന്നു വിറയ്ക്കുകയാണ്. തുള്ളപ്പനി.
"എന്താ പണിക്കരെ പറ്റീത്?", മുത്തച്ഛന്‍ അകത്തു കയറാതെ വാതില്‍ക്കല്‍ നിന്ന് ചോദിച്ചു. ശങ്കുണ്ണി മാമ ഒന്നും പറഞ്ഞില്ല. മറുപടിയായി ചുടുകണ്ണീര്‍ ഉന്തിയ കവിളെല്ലുകളിലൂടെ ഉരുണ്ട് വീണു. 'ആരോരുമില്ലാത്ത ഞാന്‍...നന്ദിയുണ്ട്..' എന്ന് മന്ത്രിക്കയാണോ ആവോ?
"കാലിന്‍റെ മുട്ടില്‍ റാന്തലിന്റെ കുപ്പിയാണ് തറച്ചിട്ടുള്ളത്; കാലിനടിയില്‍ മുള്ളും", അമ്മ പറഞ്ഞു.
ഒരു വിറയലോടെ ശങ്കുണ്ണി മാമ പറഞ്ഞു, "ഓ...ഓ...പ്ലേ ന്‍റെ പണസ്സഞ്ചി". ഞങ്ങള്‍ നനഞ്ഞു കുതിര്‍ന്ന ഭാണ്ഡം പരിശോധിച്ചു. സഞ്ചിയുണ്ട്; കളഞ്ഞു പോയിട്ടില്ല. നൂറിന്‍റെ നാല് നോട്ടും കുറെ ചില്ലറയും. നോട്ട് നന്നായി നനഞ്ഞിട്ടുണ്ട്; അത് അമ്മ പാത്യമ്പുറത്ത് ഉണങ്ങാനിട്ടു. കഞ്ഞി കുടിച്ച് കഷായവും കഴിച്ച് ആള്‍ മയക്കത്തിലായി. പിന്നെ ഉറക്കത്തില്‍ പിച്ചും പേയും പറയുന്നത് കേട്ടു.
അമ്മ പറഞ്ഞു, "പറഞ്ഞാല്‍ കേള്‍ക്കണ്ടെ. ഒക്കെ മാറീത്രേ! കൊടുക്കാതിരുന്നാ നമ്മക്കിഷ്ടല്യാണ്ട്യാന്നാ പറയാ. കഴിച്ചോട്ടെ".
"എന്താ, പന്യൊക്കെ മാറ്യ്വൊ?", ഞാന്‍ ചോദിച്ചു. "പ...പ...ന്യൊന്നൂല്യ കുട്ട്യേ, മഴ കൊണ്ടതിന്റെ വിറയലാര്‍ന്നു." ശങ്കുണ്ണി മാമ തൊണ്ണ് കാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാന്‍ അവസാനമായി ശങ്കുണ്ണി മാമയെ കണ്ടത് അന്നായിരിക്കണം.
XXXXXXXXXXXXXXXXXXXXX
ഞാന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അച്ഛന്‍റെ ജോലി സ്ഥലത്ത് എത്തി. അവിടെ പ്രൊഫഷണല്‍ കോഴ്സിനു ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങി.
ഒരു ദിവസം നാട്ടില്‍ നിന്നും കത്ത് വന്നത് ശങ്കുണ്ണി മാമയുടെ മരണ വിവരം അറിയിച്ചായിരുന്നു. ഞാനോര്‍ത്തു - ആരും കരഞ്ഞിട്ടുണ്ടാവില്ല, അമ്മമ്മയും അമ്മയും ഒഴികെ. എനിക്കാകെ വിഷമമായി.
വിശദമായി പിന്നീടറിഞ്ഞു ആ അനാഥ ജീവിതത്തിന്‍റെ അവസാന നാളുകള്‍:
ഒരു ദിവസം രണ്ടു മൂന്നു പേര്‍ ശങ്കുണ്ണി മാമയെ താങ്ങിക്കൊണ്ട് വന്നു വീട്ടില്‍ കിടത്തി. ചന്തയില്‍ പപ്പടക്കാരന്റെ പീടികക്കോലായില്‍ പനിച്ചു വിറച്ചു ബോധമില്ലാതെ കിടക്കുന്നത് കണ്ട്, വേണ്ടപ്പെട്ടവരായി ഞങ്ങളുണ്ടെന്നു ആരൊക്കെയോ പറഞ്ഞു കൊടുത്തതനുസരിച്ചു കൊണ്ട് വന്നതാണ്. അമ്മ ആകെ പരിഭ്രാന്തിയിലായി. അമ്മമ്മ നിലവിളിയും കൂക്കുവിളിയുമായി. മുത്തച്ഛന്‍ ക്ഷോഭം ലേശവുമില്ലാതെ നോക്കി നിന്നു, എന്ത് ചെയ്യണമെന്നറിയാതെ. കാരണവരായ മൂത്ത അമ്മാവന്‍റെ അനുമതി തേടാതെ നിവൃത്തിയില്ല; കാരണം ശങ്കുണ്ണി മാമയുടെ കിടപ്പ് കണ്ടിട്ട് അത്ര പന്തിയല്ല എന്ന് തോന്നി. ഒരനാഥ ജീവന്‍ - എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ പോലീസും കോടതിയും.
അമ്മമ്മ കൊണ്ടുവന്നവരോട് ആജ്ഞാപിച്ചു, "അതേയ്, എടുത്തു കൊണ്ടോവാ ഇവടുന്ന്! ഓന്‍റെ അച്ഛന്‍റെ വീട്ടില്‍ - മനയ്ക്കല് - കൊണ്ട് പോയി കിടത്തിക്കോ. ഇവടെ കേസിനും കൂട്ടത്തിനൊന്നും നടക്കാന്‍ ആളില്യ".
അമ്മമ്മയുടെ ആജ്ഞാശക്തിക്ക് മുന്‍പില്‍ വഴിയൊന്നുമില്ലാതെ അവര്‍ ശങ്കുണ്ണി മാമയെ "അച്ഛന്‍റെ" വീട്ടിലേക്കെടുത്തു. (എനിക്ക് ചെറുപ്പം മുതല്‍ക്കു പിടി കിട്ടാത്ത ഒരു വലിയ ചോദ്യത്തിനുത്തരം കിട്ടി: അപ്പോള്‍ മനയ്ക്കലെ ഒരു നൊസ്സന്‍ നമ്പൂതിരിയുടെ നേരമ്പോക്കാണ് ശങ്കുണ്ണി മാമ!).
പിന്നെ എല്ലാം കഴിഞ്ഞു. അയിത്തവും ശുദ്ധവും നോക്കി നടന്നിരുന്ന ഒരു തറവാടിന്റെ സന്തതി ഏതോ വഴിപോക്കരുടെ കയ്യില്‍ നിന്നും വെള്ളം മേടിച്ചിറക്കി 'അച്ഛന്‍റെ' വീട്ടിലെത്താതെ പകുതി വഴിയില്‍ വെച്ച് പരലോകം പൂകി. പിന്നെ ഞാന്‍ കത്ത് വായിച്ചില്ല.
എന്‍റെ ശരീരം വിറയ്ക്കുകയായിരുന്നു. മനയ്ക്കലെ കുട്ടികള്‍ എന്‍റെ കൂട്ടുകാരായിരുന്നു. അന്നീ കഥയറിഞ്ഞിരുന്നെങ്കില്‍...? എങ്കില്‍? ഒരു കൌമാര പ്രായക്കാരനായ ഞാന്‍ എന്ത് ചെയ്യുമായിരുന്നു? അറിയില്ല ശങ്കുണ്ണി മാമേ. ആര്‍ക്കും വേണ്ടാതെ, ഒരു നാടോടിയായി അലഞ്ഞു തിരിഞ്ഞു അവസാനം വഴിയില്‍ വെച്ച് ജീവിതം തീര്‍ന്ന അങ്ങേയ്ക്ക് വേണ്ടി നിയമപരമായി എന്തെങ്കിലും ചെയ്യാന്‍ 'ചിത്തഭ്രമം' സംഭവിക്കാത്ത ഞങ്ങള്‍ക്കാര്‍ക്കും ഒന്നും കഴിഞ്ഞില്ല!
ശങ്കുണ്ണി മാമേ, തൊണ്ണ് കാട്ടി ചിരിച്ച്, തോളില്‍ ഭാണ്ടവും പേറി, അറിയാത്ത, കേള്‍ക്കാത്ത നാട്ടിലെ വര്‍ത്തമാനങ്ങളുമായി എന്നിനി വരും? ഒരു ചിത്രം ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു - എന്‍റെ കൌമാര-യൌവനാരംഭത്തിലെ സ്മൃതികള്‍ അയവിറക്കാനായി......
സുരേഷ് (20.3.09)
Subscribe to:
Posts (Atom)